ഖാസി വധം സമരത്തിൽ നിന്നും പിന്മാറിയ സമസ്തയുടെ തീരുമാനം ആശങ്കാജനകം പിഡിപി


കാസറഗോഡ്, ഫെബ്രുവരി 28, 2019 ●കുമ്പളവാർത്ത.കോം : സമസ്ത കേരള ഉപാധ്യക്ഷനായിരുന്ന ഷഹീദ് സി എം അബ്ദുള്ള മൗലവി കൊല്ലപ്പെട്ടിട്ട് കൊല്ലങ്ങൾ പിന്നിട്ടതിന്ന് ശേഷമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രക്ഷോഭത്തിന്ന് ഒരുങ്ങുന്ന സാഹചര്യം ഉണ്ടായത്, സമസ്തയുടെ ഉപാധ്യക്ഷൻ അതി ദാരുണമായി കൊല്ലപ്പെട്ടിട്ട് ഒരു പതിറ്റാണ്ടോളം കാത്തു നിൽക്കേണ്ടി വന്നു സമസ്തക്ക് എന്നത് ആശങ്കാ ജനകമാണെന്ന് പിഡിപി നേരത്തെ പറഞ്ഞിരുന്നു.
പ്രഖ്യാപിക്കപ്പെട്ട പ്രക്ഷോഭത്തിൽ നിന്നും ബാലിശമായ കാരണങ്ങൾ മുൻ നിറുത്തി പിൻവാങ്ങുമ്പോൾ ഖാസി  കൊലപാതകത്തിലെ ബാഹ്യ ഇടപെടലുകളെ കുറിച്ചുള്ള സന്ദേഹങ്ങൾ കൂടുതൽ ബലപ്പെടുത്തുന്നതും ആശങ്കാജനകവുമാണെന്ന് പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സമസ്തയുടെ പിൻവാങ്ങൽ താത്കാലികമാണെന്ന് തോന്നുന്നില്ല ഖാസി സി എം അബ്ദുള്ള മൗലവി കൊല്ലപ്പെട്ടിട്ട് എട്ട് കൊല്ലങ്ങളോളം ഒപ്പുമരചുവട്ടിൽ ഒതുക്കാൻ പലരും ശ്രമിച്ച സമരത്തെ ദേശീയ ശ്രദ്ധ തിരിക്കാൻ പിഡിപി നടത്തിയ ആത്മാർത്ഥമായ സമരങ്ങൾക്ക്  സാധിച്ചു, കേസ് എൻ ഐ എ അന്വേഷണം നടന്നാൽ മാത്രം പ്രതികൾ ശിക്ഷിക്കപ്പെടുകയുള്ളു എന്നും ഇത് പറഞ്ഞതിന്റെ പേരിൽ തന്റെ ജീവൻ അപകടത്തിൽ പെടാൻ സാധ്യത ഉണ്ട് എന്ന് സമസ്തയുടെ വേദിയിൽ ചെമ്പരിക്ക ഖാസിയുടെ കുടുംബാംഗം  സമസ്ത നേതാവ് ത്വഖ അഹ്മദ് മൗലവി പരസ്യമായി ആശങ്ക രേഖപ്പെടുത്തിട്ടും സമസ്തയോ ഉത്തരവാദിത്തപ്പെട്ട സാമുദായിക സംഘടനകളോ ചെവികൊണ്ടിരുന്നില്ല. അത്തരം സാഹചര്യത്തിൽ ആയിരുന്നു പിഡിപി സമര ത്തിലേർപ്പെട്ടത്.
സമസ്തയെപ്പോലെ  വലിയൊരു പ്രസ്ഥാനം പ്രക്ഷോഭത്തിലിറങ്ങുന്നതിനെ പിഡിപി ആയിരം വട്ടം സ്വാഗതം ചെയ്തിരുന്നു എന്നാൽ സമസ്ത യുടെ ഈ സമീപനം പുനഃപരിശോദിക്കേണ്ടതാണ്. കേസ് എൻ ഐ എ അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സമരതിൽ പിഡിപി ശക്തമായി നിലകൊള്ളുന്നു എന്ന് പിഡിപി ജില്ലാ കമ്മിറ്റി ഇറക്കിയ പ്രസ്താവനയിൽ ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ബദിയഡ്ക അറിയിച്ചു.
keyword : khalhi-murder-dicision-of-samastha-to-withdraw-from-the-truggle-concerned-pdp