എൽ.ഡി.എഫിന്റെ കേരളസംരക്ഷണ യാത്ര : വടക്കൻ മേഖല ജാഥക്ക് ഉപ്പളയിൽ വമ്പിച്ച തുടക്കം


കാസർകോഡ്, ഫെബ്രുവരി 17 ,2019 ● കുമ്പളവാർത്ത.കോം : എൽ ഡി എഫിന്‍റെ വടക്കൻ മേഖലയിലെ കേരള സംരക്ഷണയാത്രയ്ക്ക് ഉപ്പളയിൽ നിന്ന് തുടക്കമായി. യാത്ര സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന യാത്ര നാളെ കാസർകോഡ് ജില്ലയിൽ പര്യടനം പൂർത്തിയാക്കി വൈകുന്നേരം കണ്ണൂരിൽ പ്രവേശിക്കും.


വടക്കൻ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കമിട്ടാണ് എൽ ഡി എഫിന്‍റെ കേരള രക്ഷാ യാത്ര ഉപ്പളയിൽ ആരംഭിച്ചത്. യാത്രയ്ക്ക് ആദ്യസ്വീകരണം കാസർഗോഡ് നൽകി. രാജ്യത്തെ രക്ഷിക്കാൻ മോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് ബി ജെ പിയും ജനങ്ങളും തമ്മിലാണെന്നും സി പി എം ജനറൽ സെക്രട്ടറി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ജനങ്ങൾ ഇടതുപക്ഷത്തെ സ്വീകരിക്കുന്നതിന് തെളിവാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. വിവിധ ഘടകകക്ഷി നേതാക്കളും സ്വീകരണയോഗത്തിൽ പങ്കെടുത്തു.
keyword : kerala-protection-travel-ldf-north-zone-jatha-big-start-inuppala