റഹ്മാൻ തായലങ്ങാടിക്ക് ജിദ്ദ കെ.എം.സി. സി യുടെറഹീം മേച്ചേരി പുരസ്‌കാരംമലപ്പുറം, ഫെബ്രുവരി 11 ,2019 ● കുമ്പളവാർത്ത.കോം : ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസിയുടെ ആറാമത് റഹിം മേച്ചേരി പുരസ്‌കാരം മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ചന്ദ്രിക കാസർകോട് ബ്യൂറോ ചീഫുമായിരുന്ന റഹ്മാൻ തായലങ്ങാടിക്ക് നൽകും ഫെബ്രുവരി 19ന് കാസർകോട് സിറ്റി ടവർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മഹാരാഷ്ട്ര മുൻ ഗവർണ്ണർ കെ.ശങ്കരനാരായണനാണ് അവാർഡ് സമർപ്പിക്കുക. ചന്ദ്രിക പത്രാധിപറായിരുന്ന റഹീം മേച്ചേരിയുടെ സ്മരണാർത്ഥം ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് സമഗ്ര സംഭാവന നൽകിയവർക്കാണ് മേച്ചേരി പുരസ്കാരം നൽകി വരുന്നത്.ചടങ്ങിൽ ചന്ദ്രിക ചീഫ് എഡിറ്ററും പ്രമുഖ വാഗ്മിയുമായ സിപി സൈതലവി റഹീം മേച്ചേരി അനുസ്മരണ പ്രഭാഷണം നടത്തും. ജന പ്രതിനിധികളും സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരും മുസ്‌ലിം ലീഗ്, കെഎംസിസി നേതാക്കളും ചടങ്ങിൽ സംബന്ധിക്കുമെന്ന് ജിദ്ദ കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് നാസർ ഒളവട്ടൂരും ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ അയക്കോടനും അറിയിച്ചു.
keyword :jiddhakmcc-raheemmecheripuraskaram-rahmanthayalangadi