ജനരക്ഷാ ചാരിറ്റബിൾ ട്രസ്റ്റ് ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ


കാസറഗോഡ്, ഫെബ്രുവരി 25, 2019 ●കുമ്പളവാർത്ത.കോം : ജില്ലക്കകത്തും പുറത്തും രക്തദാനം പോലുള്ള ജീവ കാരുണ്യ പ്രവർത്തന രംഗത്ത് പതിറ്റാണ്ട് പിന്നിട്ട ജനരക്ഷാ ട്രസ്റ്റിന് പുതിയ സാരതികളെ തിരഞ്ഞെടുത്തു.
ദിനംപ്രതി വർദ്ധിച്ചു വരുന്ന അപകടങ്ങളും, അസുഖങ്ങളും കാരണം രക്തത്തിന്റെ ആവശ്യഗത തിരിച്ചറിഞ്ഞ് അത് ബന്ധപ്പെട്ടവർക്ക് ലഭ്യമാക്കാൻ രൂപം കൊണ്ട കൂട്ടായ്മ ഇന്ന് ജന ഹൃദയകളിൽ നിറഞ്ഞു നിൽക്കുകയാണ്. വരും കാലങ്ങളിൽ രക്തദാന ക്യാമ്പുകളും ,മെഡിക്കൽ ക്യാമ്പുകളും, ജീവിത ശൈലി അസുഖങ്ങളിൽ നിന്നും എങ്ങനെ മുക്തി നേടാം എന്നതിനെക്കുറിച്ച് സെമിനാറും നടത്തും.
നാസർ ബായാർ അദ്ധ്യക്ഷത വഹിച്ചു. സാം ജോസ്, പ്രശാന്ത് എം. എം. കെ , ഹമീദലി മാവിനകട്ട എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി നാസർ ബായാർ (ചെയർമാൻ), മുഹമ്മദ് സ്മാർട്ട് (കൺവീനർ), സാം ജോസ് കാഞ്ഞങ്ങാട് (ട്രേസറർ), ഹമീദലി മാവിനകട്ട ( കോടിനേറ്റർ), പ്രശാന്ത് എം. എം. കെ, ഷാഹുൽ തങ്ങൾ, ഇബ്രാഹിം പെർവാട് (രക്ഷാധികാരി ), അബ്ദു ബദ്രിയ, പത്മനാഭ മാസ്റ്റർ ( വൈസ് ചെയർമാൻ), റസ്സാഖ് മാസ്റ്റർ, മൊയ്ദീൻ പൂവടക (ജോയിൻ കൺവീനർ), കാക്ക മുഹമ്മദ് (ക്യാമ്പ് ക്യപ്റ്റൻ), മൂസ ചൗക്കി (മീഡിയ മാനേജർ) എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ് സ്മാർട്ട് സ്വാഗതവും റസ്സാക്ക് മാസ്റ്റർ നന്ദിയും പറഞ്ഞു.
keyword : janaraksha-charitable-trust-new-members-for-district-committee