"ഇഖ്‌റഹ് "വിദ്യാഭ്യാസ പദ്ധതി ;എം.സി ഹാജി ട്രസ്റ്റ് മൊഗ്രാൽ സ്കൂളിന് 25,000 രൂപ നൽകി
മൊഗ്രാൽ, ഫെബ്രുവരി 08 ,2019 ● കുമ്പളവർത്ത.കോം : മൊഗ്രാൽ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വികസന ഫണ്ടിലേക്ക് "ഇഖ്‌റഹ് " വിദ്യാഭ്യാസ പദ്ധതിയിലുൾപ്പെടുത്തി മൊഗ്രാൽ എം.സി അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ 25,000 രൂപ സംഭാവന നൽകി.

സംസ്ഥാന സർക്കാർ മൊഗ്രാൽ സ്കൂളിനെ അന്താരഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ സാഹചര്യത്തിലും, സ്കൂൾ കെട്ടിട നിർമ്മാണ ജോലികൾ പുരോഗമിക്കുന്നതിനിടയിലുമാണ് എം.സി ഹാജി ട്രസ്റ്റ്‌ 25,000 രൂപ സംഭാവന നൽകിയത്. മാതൃകാ പ്രവർത്തനമെന്ന് ഹെഡ്മാസ്റ്റർ സി.മനോജ്‌ കുമാർ അഭിപ്രായപ്പെട്ടു. ട്രസ്റ്റ്‌ ഗൾഫ് കമ്മിറ്റി അംഗം കെ.കെ സക്കീർ ഖത്തറിൽ നിന്ന് തുക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങ് ട്രസ്റ്റ്‌ വൈ:ചെയർമാൻ എം.ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.സി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. എം.മാഹിൻ മാസ്റ്റർ പി.ടി.എ പ്രസിഡന്റ്‌ പി.എ ആസിഫ്, എസ്.എം.സി ചെയർമാൻ കെ.എം മുഹമ്മദ്‌, സ്കൂൾ വികസന സമിതി അംഗം കെ.സി സലീം, അബ്ദുൽ റഹിമാൻ സുർത്തിമുല്ല, മദർ പി.ടി.എ പ്രസിഡന്റ്‌ ആയിഷ, പി.ടി.എ ഭാരവാഹികളായ എം.എം റഹ്‌മാൻ, റിയാസ് മൊഗ്രാൽ, എ.എം സിദ്ദിഖ് റഹ്‌മാൻ, അഷ്‌റഫ്‌ പെർവാഡ്, കാദർ മാഷ്, എം.പി അബ്ദുൽ ഖാദർ, എച്.എം അബ്ദുൽ കരീം, എം.എ മുഹമ്മദ്‌, സിദ്ദിഖ് പി.എസ് മുഹമ്മദ്‌ ഹനീഫ് എ.എം, എം.എ ഇക്ബാൽ എന്നിവർ പ്രസംഗിച്ചു. എം.എ മൂസ സ്വാഗതം പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ് : മൊഗ്രാൽ സ്കൂൾ ഫണ്ടിലേക്കുള്ള എം.എ ഹാജി ട്രസ്റ്റിന്റെ സംഭാവനയായ 25,000 രൂപയുടെ ചെക്ക് ട്രസ്റ്റ്‌ ഗൾഫ് കമ്മിറ്റി അംഗം കെ.കെ സക്കീർ ഖത്തർ സ്കൂൾ ഹെഡ്മാസ്റ്റർ സി.മനോജ്‌ കുമാറിന് കൈമാറുന്നു
keyword :ikhraheducationalscheme-mogralschoolhasbeenallottedrs25000-mchajitrest