നട്ടെല്ലുണ്ടെങ്കിൽ ബി ജെ പി കേസ് പിൻവലിച്ച് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാവണം. - എം സി ഖമറുദ്ദീൻ

കുമ്പള, ഫെബ്രുവരി 05 ,2019 ● കുമ്പളവർത്ത.കോം : നട്ടെല്ലുണ്ടെങ്കിൽ ബി ജെ പി തെരഞ്ഞെടുപ്പ് കേസ് പിൻവലിച്ച് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറാവണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം സി കമറുദ്ദീൻ. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രയ്ക്ക് കുമ്പളയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നല്ലൊരു സ്ഥാനാർത്ഥിയെ നൽകിയാൽ ലോക്സഭയിലേക്ക് ജയിപ്പിച്ചു വിടാമെന്ന് അദ്ദേഹം കോൺഗ്രസ് നേതാക്കളോട് തുറന്നടിച്ചു. കഴിഞ്ഞ തവണ ഇതേ ആവശ്യം ഉന്നയിച്ചതിനെത്തുടർന്ന് നൽകിയ സ്ഥാനാർത്ഥി മുന്നണികൾ തമ്മിലുള്ള വോട്ടിലെ അന്തരം കുറച്ച് ആറായിരമാക്കിയതായി ഖമറുദ്ദീൻ പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് വേദിയിലിരിക്കുന്ന പ്രമുഖ നേതാക്കളെ മാത്രം നോക്കി നടത്തിയ സംഭാഷണ രൂപത്തിലുള്ള വാക്കുകൾക്ക് നല്ല സ്ഥാനാർത്ഥിയെത്തന്നെ നൽകാമെന്ന് നേതാക്കൾ ഉറപ്പ് നൽകുകയും ചെയ്തു. വലിയ കൈയടിയോടെയാണ് സദസ്സ് ഖമറുദ്ദീന്റെ വാക്കുകളെ സ്വീകരിച്ചത്.
keyword :ifthereisabackbone-withdrawbjpcase-preparetofacetheelection-manjeswaram-mckhamarudheen