ഹൊസബെട്ടു ഗവൺമെൻറ് എൽ. പി സ്കൂൾ പഠനോത്സവം പ്രൗഢോജ്ജ്വലം


മഞ്ചേശ്വരം, ഫെബ്രുവരി 28, 2019 ●കുമ്പളവാർത്ത.കോം : ഹൊസബെട്ടു ഗവൺമെന്റ് എൽ. പി സ്കൂൾ പഠനോത്സവം പ്രൗഢോജ്ജ്വലമായി .മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുൽ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷൻ ശ്രീ. കെ. എം. കെ.അബ്ദുൽ റഹ്മാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. 
എസ്. ആർ. ജി കൺവീനർ ശ്രീ. ഇബ്രാഹിം കരീം ഉപ്പള ആമുഖ ഭാഷണം നടത്തി .വാർഡ് മെമ്പർ ശ്രീമതി സുപ്രിയ ഷേണായി,ഉപ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീ. ദിനേശ.ബി. പി .ഒ ശ്രീ. വിജയകുമാർ പി.എ ന്നിവർ സംസാരിച്ചു .പി ടി. എ പ്രസിഡന്റ് ശ്രീ. അബ്ദുൽ റഫീഖ് പതാകയുയർത്തി. എച്ച് . എം ശ്രീമതി. സത്യവതി സ്വാഗതവും സ്കൂൾ ലീഡർ ശ്രീ. അബുബക്കർ തബ് ഷീർ നന്ദിയും പറഞ്ഞു . ശ്രീമതി .താഹിറ. ബി നിരൂപണം നടത്തി . തുടർന്ന് കുട്ടികളുടെ അക്കാദമിക കലാ പരിപാടികൾ നടന്നു .ശ്രീ.കെ. എം. കെ അബ്ദുൽ റഹ്മാൻ ഹാജി,പി. ടി. എ വൈസ് പ്രസിഡന്റ് ശ്രീ. ഫൈസൽ,എം .പി. .ടി .എ പ്രസിഡന്റ് ശ്രീമതി . ശബാന, എച്ച്.എം.ശ്രീമതി സത്യവതി. കെ എന്നിവർ സമ്മാനദാനം നിർവഹിച്ചു.keyword : hosabettu-government-lpschool-padanotsav-smarter