ഉന്നത സംഘം ഉപ്പള റെയിൽവേ സ്റ്റേഷനിൽ... ഊഷ്മള സ്വീകരണം നൽകി സമര സമിതി നേതാക്കൾ.
ഉപ്പള, ഫെബ്രുവരി 06 ,2019 ● കുമ്പളവർത്ത.കോം : ഉപ്പള റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടുന്നതിനെതിരെ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ മഞ്ചേശ്വരം താലൂക് കമ്മിറ്റി ഉപ്പളയിൽ നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന്റെ മുപ്പത്തിയേഴാം ദിവസം HRPM ദേശീയ ചെയർമാൻ പ്രകാശ് ചെന്നിത്തല ഉത്ഘാടനം ചെയ്തു.ഇന്ന് രാവിലെ റെയിൽവേ ഉന്നത സംഘം സ്റ്റേഷൻ സന്ദർശിച്ചു.പാലക്കാട്‌ റെയിൽവേ ഡിവിഷണൽ എൻജിനീയർ സുരേഷ്, അസിസ്റ്റന്റ് കൊമേർഷ്യൽ മാനേജർ നിറൈമതി പിള്ളൈകന്നു, അസിസ്റ്റന്റ് ഡിവിഷണൽ മാനേജർ ഗോപിചന്ദ്ര നായ്ക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്ന രീതിയിൽ തുറന്ന സമീപനമാണ് റെയിൽവേക്കെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നേത്രാവാതിക്കു സ്റ്റോപ്പ്‌ അനുവദിക്കാൻ ശുപാർശ ചെയ്യുന്നതോടപ്പം റിസർവേഷൻ കൌണ്ടർ, വിദ്യാർത്ഥികൾക്ക്‌ സീസൺ ടിക്കറ്റ് സൗകര്യം, പ്ലാറ്റ്ഫോമും പരിസരവും ടൈൽ പാകി "പ്രൈഡ് ഓഫ് റെയിൽവേ" ബോർഡ്‌ സ്ഥാപിച് പൈതൃക സ്വത്തായി സംരക്ഷിക്കുമെന്നും, നവീകരണ പ്രവർത്തനങ്ങൾ മാർച്ച്‌ മാസം ആരംഭിക്കുമെന്നും ഉന്നത സംഘം അറിയിച്ചു.

ദേശീയ ചെയർമാൻ പ്രകാശ് ചെന്നിത്തല, സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ കൂക്കൾ ബാലകൃഷ്ണൻ, സമര സമിതി ചെയർമാൻ കെ. എഫ്. ഇഖ്ബാൽ തുടങ്ങിയവർ ചർച്ചക്ക്‌ നേതൃത്വം നൽകി.ആഴ്ചകൾക്കു മുൻപ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ ചെയർമാൻ പ്രകാശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പാലക്കാട്‌ ഡി. ആർ.എമ്മുമായി നടന്ന ചർച്ചയെ തുടർന്ന് പ്രതിനിധി സംഘത്തെ അയക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപ്പള റെയിൽവേ സ്റ്റേഷനിലെ ഇന്നത്തെ ചർച്ച. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ റഫീഖ് ഹ്യൂമൻ റൈറ്റ്സ് ഭാരവാഹികളെയും, സമര സമിതി നേതാക്കളെയും പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു.

ദേശീയ-സംസ്ഥാന ഭാരവാഹികളായ കെ. കൈലാസനാഥ്, എം. വി. ജി. നായർ, പ്രദീപ്‌ കുമാർ, സി. എസ്. രാധാമണിയമ്മ, രാജു. കെ. തോമസ്, ഡോ: ജിപ്സൺ, മോഹനൻ കണ്ണങ്കര, ഷീബൻ ജോസഫ്, കെ. ബി. മുഹമ്മദ്‌ കുഞ്ഞി, ജമീല അഹ്മദ്, ബി. അഷ്‌റഫ്‌, മെഹമൂദ് കൈകമ്പ, രാഘവ ചേരാൽ, കോസ്മോസ് ഹമീദ്, കൊട്ടാരം അബൂബക്കർ,വിജയൻ ശ്രിങ്കാർ, അബു തമാം, മജീദ് പച്ചമ്പള, ഗോൾഡൻ മൂസകുഞ്ഞി, അഡ്വ: കരീം പൂന, ഷംസു കുബണൂർ,ജബ്ബാർ പള്ളം, ബദ്‌റുദ്ദിൻ കെ.എം.കെ, ഹംസ ഹിദായത്ത് നഗർ സംബന്ധിച്ചു.

keyword :highprofile-warmreception-atuppalarailwaystation-leadersofsamarasamithi