ഹർത്താൽ ആഹ്വാനം; യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തുകൊച്ചി, ഫെബ്രുവരി 18 ,2019 ● കുമ്പളവാർത്ത.കോം : മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്നു യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുൻകൂർ നോട്ടിസ് നൽകാതെ ഹർത്താൽ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. കേസ് ഇന്ന് രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.


എന്നാൽ കോടതിയലക്ഷ്യക്കേസ് നിയമപരമായി നേരിടുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
keyword : harthal-case-against-youth-cogress-state-president