ഹജ്ജ് ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ്സ് ചെർക്കളയിൽ


കാസർഗോഡ്, ഫെബ്രുവരി 24, 2019 ●കുമ്പളവാർത്ത.കോം : കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന  ഈ വർഷം ഹജ്ജ് കർമ്മത്തിന് അവസരം ലഭിച്ച കാസറഗോഡ്, ചെർക്കള, ഉദുമ,കുമ്പള, ഉപ്പള ഏരിയയിലുള്ള ഹാജിമാർക്കുള്ള ഒന്നാം ഘട്ടസാങ്കേതിക പഠന ക്ലാസ്സ് 28-2-2019 ന് വ്യാഴാഴ്ച  രാവിലെ 9 ണിക്ക് ചെർക്കള  ഐ മാക്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. പരിപാടിയുടെ ഉദ്ഘാടനം ബഹു.ഹജ്ജ് കമ്മിറ്റി ചെയർമാൻ സി- മുഹമ്മദ് ഫൈസിനിർവ്വഹിക്കും. ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി അഡ്വ.ടി.കെ അബ്ദു റഹ് മാൻ ഹജ്ജ് കമ്മറ്റി മെമ്പർ  സുലേഖ ഹജ്ജ് കോ-ഓർഡിനേറ്റർ പി.കെ- അസ്സയിൻ തുടങ്ങിയവർ സംബന്ധിക്കും.
keyword : hajj-primary-technology-study-class-in-cherkala