മണ്‍മറഞ്ഞുപോയ മഹത്തുക്കളുടെ അനുസ്മരണം 'ഗുരുസാഗരം' മാര്‍ച്ച് 1ന് ദുബായില്‍

ദുബായ്, ഫെബ്രുവരി 26, 2019 ●കുമ്പളവാർത്ത.കോം : ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ മണ്‍മറഞ്ഞുപോയ മഹത്തുക്കാളായ,ശൈഖുനാ ചെറുശ്ശേരി ഉസ്താദ്,സി എച്ച് ഹൈദ്രോസ് മുസ്ല്യാര്‍,ഡോക്ടര്‍ യു  ബാപ്പുട്ടി ഹാജി,എം എം ബഷീര്‍ മുസ്ല്യാര്‍ എന്നിവരുടെ അനുസ്മരണം - ''ഗുരുസാഗരം '' മാര്‍ച്ച് 1ന് ദുബായിലെ അല്‍ബറഹ ഹോസ്പിറ്റല്‍ ഉവൈസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മാര്‍ച്ച് 1വെള്ളിയാഴ്ച വൈകുന്നേരം 6-30 മുതലാണ് അനുസ്മരണ സംഗമം ഹാദിയ ദുബായ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമത്തില്‍ യു എ ഇ ലേയും നാട്ടിലേയും മത -സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ലക്ചററും പ്രമുഖ പ്രഭാഷകനും യുവപണ്ഡിതനുമായ എ പി മുസ്തഫ ഹുദവി അരൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും.
പരിപാടിയുടെ വിജയത്തിനായി ഹാദിയയോടൊപ്പം സമസ്തയുടെ കീഴ്ഘടകങ്ങളായ സുന്നിസെന്‍റര്‍,എസ് വൈ എസ്,എസ് കെ എസ് എസ് എഫ് തുടങ്ങിയവയുടെ നേതൃത്വത്തില്‍ പ്രചരണം ശക്തമാക്കിയതായി സംഘാടകര്‍ അറിയിച്ചു.
keyword : gurusagaram-The-commemoration-of-the-glorious-nobles-in-dubai-on-march-1