ജി.എസ്.ബി.എസ് കുമ്പള വാർഷികാഘോഷം കലാപരിപാടികളോടെ കൊണ്ടാടി


കുമ്പള, ഫെബ്രുവരി 28, 2019 ●കുമ്പളവാർത്ത.കോം : കുമ്പള ഗവൺമെന്റ് സീനിയർ ബേസിക്ക് സ്കൂൾ വാർഷികാഘോഷ പരിപാടി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരികാക്ഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീ കൊഗ്ഗു അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും കുമ്പള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.ആരിഫ് ആദരിച്ചു. ദേശീയ വിദ്യാർത്ഥി ഒളിമ്പിക്സിൽ ലോംഗ് ജമ്പിൽ വെള്ളി മെഡൽ നേടിയ അഹമ്മദ് ജബ്ബർ എം.കെ, ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുത്ത കബടി താരം ഉമ്മു ജമീല എന്നിവരെയും സ്കൂളിലെ പൂർവ്വ അധ്യാപികമാരായ സൗമ്യലത ടീച്ചർ, ആലിസ് കുട്ടി ആന്റണി എന്നിവരെയും പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. ചിത്രകലയിൽ കേരള സാംസ്ക്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പ് നേടിയ അദ്ധ്യാപകൻ സതീഷ് മാസ്റ്ററെയും ആദരിച്ചു. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള  സമ്മാനം പഞ്ചായത്ത് മെമ്പർ ശ്രീ രമേഷ് ഭട്ട് വിതരണം ചെയ്തു. എ.ഇ.ഒ ശ്രീ കൈലാസ മൂർത്തി മുഖ്യാതിഥി ആയി.ബി.പി.ഒ എൻ.വി കുഞ്ഞിക്കൃഷ്ണൻ ആശംസകൾ നേർന്നു. ഹെഡ് മിസ്റ്റ്രസ്സ് എം. സരോജിനി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.കെ.സന്തോഷ് നന്ദിയും പറഞ്ഞു.
keyword : gsbskumbla-celebrated-annivesary-with-art-programs