മംഗളൂരു വിമാനത്താവളത്തിൽ രണ്ട് പേരിൽ നിന്നായി 60 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചു; കാസറഗോഡ് സ്വദേശി പിടിയിൽ


മംഗളൂരു, ഫെബ്രുവരി 27, 2019 ●കുമ്പളവാർത്ത.കോം : മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. വ്യത്യസ്ത സംഭവങ്ങളിലായി അറുപത് ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണം പിടികൂടി.
തിങ്കളാഴ്ച പുലർച്ചെയാണ് കസ്റ്റംസ് സ്വർണ്ണക്കടത്ത് പിടികൂടിയത്. ഞായറാഴ്ച രാത്രി ദുബായിൽ നിന്നുള്ള  സ്പൈസ്  ജെറ്റ് വിമാനത്തിലെ യാത്രക്കാരനിൽ നിന്ന് ഒരു കിലോയോളം തൂക്കം വരുന്ന മുപ്പത്തഞ്ച് ലക്ഷം വിലമതിക്കുന്ന വിദേശ സ്വർണ്ണം പിടികൂടിയത്. ഇലക്ട്രിക് മോട്ടോറിനകത്ത് മെർക്കറി ലേപനം ചെയ്ത നിലയിൽ കടത്തുകയായിരുന്നു സ്വർണ്ണം. 
ഇതേ വിമാനത്തിൽ നിന്നും എത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്നും 300 ഗ്രാം അനധികൃത സ്വർണ്ണവും  പിടികൂടിയിട്ടുണ്ട്.
ഈ സംഭവത്തിൽ കാസറഗോഡ് പട്ല സ്വദേശി മുഹമ്മദ് കമാലുദ്ദീൻ എന്നയാളെ കസ്റ്റംസ് പിടികൂടി. കുഴമ്പ് രൂപത്തിലാക്കിയ സ്വർണ്ണം ഗർഭ നിരോധന ഉറയിൽ നാല് പൊതികളിൽ  നിറച്ച് തന്റെ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. സംശയം തോന്നിയ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ സ്വർണ്ണം കടത്തുന്ന കാര്യം സമ്മതിക്കുകയായിരുന്നു.
ഉയാളെ കസ്റ്റംസ് പിന്നീട് പോലീസിന് കൈമാറി. തുടർന്ന് കോടതിയിൽ ഹാജരാക്കി. 
keyword : gold-seized-at-60-lack-from-two-persons-in-magalore-airport-kasaragod-native-arrested