കാസർകോട്, ഫെബ്രുവരി 03 ,2019 ● കുമ്പളവർത്ത.കോം : ഗാന്ധിയുടെ ചിത്രത്തിലേക്ക് വെടിയുതിർത്ത സംഘപരിവാർ പ്രവർത്തനത്തിൽ പ്രതിഷേധിച്ച് ‘ഗാന്ധിയെ ഹൃദയത്തിൽ സൂക്ഷിക്കുക, ഗോഡ്സയെ തൂക്കിലേറ്റുക' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഗോഡ്സയെ പ്രതീകാത്മകമായി തൂക്കിലേറ്റി. നൂറുകണക്കിന് യുവജങ്ങൾ അണിനിരന്ന പ്രകടനത്തോടെയാണ് ഓരോ കേന്ദ്രത്തിലും ഗോഡ്സേയെ തൂക്കിലേറ്റിയത്.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബ്ലോക്ക് സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സുഭാഷ് പാടി അധ്യക്ഷനായി. കെ എച്ച് സവാദ്, സജിത, കെ വരദരാജ്, ഉമേഷ് എന്നിവർ സംസാരിച്ചു. കെ ഹരീശൻ സ്വാഗതം പറഞ്ഞു. നീലേശ്വരം ചോയ്യംകോട് ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ഒ വി പവിത്രൻ അധ്യക്ഷനായി. പാറക്കോൽ രാജൻ, എ വിധുബാല, എം വി ദീപേഷ്, കെ വി ശ്യാംചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ എം വിനോദ് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ പ്രസിഡന്റ് പി കെ നിശാന്ത് ഉദ്ഘാടനംചെയ്തു. വിപിൻ കാറ്റാടി അധ്യക്ഷനായി. എൻ പ്രീയേഷ് ഡോ, സിദ്ധാർഥ് രവീന്ദ്രൻ, വി ഗിനീഷ് എന്നിവർ സംസാരിച്ചു. ചെറുവത്തൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. കെ പി വിജയകുമാർ അധ്യക്ഷനായി. കെ സജേഷ്, എൻ ഷൈജു, കെ വി അനീഷ് എന്നിവർ സംസാരിച്ചു. ആർ റെജി സ്വാഗതം പറഞ്ഞു. ഉദുമ പള്ളിക്കരയിൽ ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സി മണികണ്ഠൻ, രമേശൻ, നിസാം എന്നിവർ സംസാരിച്ചു. പൂങ്ങംചാലിൽ ഏളേരി ബ്ലോക്ക് സെക്രട്ടറി പി വി അനു ഉദ്ഘാടനംചെയ്തു. കെ എസ് ഹരികൃഷ്ണൻ സ്വാഗതം പറഞ്ഞു. സി വി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. വി ഉണ്ണികൃഷ്ണൻ, എം എൻ പ്രസാദ് എന്നിവർ സംസാരിച്ചു. തൃക്കരിപ്പൂർ ടൗണിൽ ജില്ലാ ജോ. സെക്രട്ടറി എം രാജീവൻ ഉദ്ഘാടനം ചെയ്തു. കെപി സുജിത്ത് അധ്യക്ഷനായി. എം വി സുജിത്ത്, കെ വി ഉമേഷ്, സി വി ശരത്ത്, പി സനൽ, കെ ശ്രീകുമാർ, കെ കനേഷ് എന്നിവർ സംസാരിച്ചു.
keyword : godse-hanged-bydyfi