പൂർവ്വ വിദ്യാർത്ഥികൾ അക്ഷരമുറ്റത്ത് ഒത്തുചേർന്നു


മൊഗ്രാൽ, ഫെബ്രുവരി 13 ,2019 ● കുമ്പളവാർത്ത.കോം : നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓർമ്മകൾക്ക് വർണ്ണങ്ങൾ ചാർത്തി കാൽ നൂറ്റാണ്ടിന് ശേഷം പൂർവ്വ വിദ്യാർത്ഥികൾ ഇന്നലെകളെ ഒരിക്കൽ കൂടി ചേർത്ത് പിടിച്ച് കൊട്ടും പാട്ടുമായി അവർ വീണ്ടും ഒത്തുകൂടി. മൊഗ്രാൽ ഗവ: വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 93 - 94 ലെ എസ്. എസ്. എൽ. സി. ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് അക്ഷരലോകത്തേക്ക് കൈപിടിച്ചു നടത്തിയ വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേർന്നത്. 'പിരിസപ്പാട് ' എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത് പലരും പഠിച്ചിറങ്ങിയ ശേഷം ആദ്യമായാണ് വിദ്യാലയത്തിലേക്ക് വീണ്ടും എത്തുന്നത്. പിന്നിട്ട വഴികളിൽ മാഞ്ഞുപോയെന്ന് കരുതിയ മധുരമൂറുന്ന വിദ്യാലയ ഓർമ്മകൾക്ക് അവർ വീണ്ടും തിരി തെളിയിച്ചപ്പോൾ അളവറ്റ ആഹ്ലാദത്താൽ സ്കൂളും പരിസരവും വീർപ്പുമുട്ടി.

ബാച്ചിലെ ഒട്ടുമിക്ക പൂർവ്വ വിദ്യാർത്ഥികളും, പഴയ കാല അദ്ധ്യാപകരും ഒത്തു ചേർന്നപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമായി മാറി. പ്രസ്തുത ബാച്ചിലെ പൂർവ്വ വിദ്ധ്യാർത്ഥികളിൽ ചിലർ അഞ്ചു വർഷം മുമ്പ് ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പിലൂടെ വിദേശത്തും നാട്ടിലുമുള്ളവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേരലിന് വേദിയൊരുക്കിയത്.
പൂർവ്വ വിദ്യാർത്ഥികളും, അവരുടെ ജീവിത പങ്കാളിയും, മക്കളും ഒത്തുചേർന്നപ്പോൾ അത് വലിയൊരു കുടുംബ സംഗമമായി മാറിയിരുന്നു. പെൺകുട്ടികളടക്കം ഇരുപത്തഞ്ചോളം സഹപാടികൾ ഗൾഫ് നാടുകളിൽ നിന്നും വന്നതും പരിപാടിക്ക് പൊലിമയേറി. രാവിലെ പത്ത് മണിക്ക് അഘാലത്തിൽ പൊലിഞ്ഞു പോയ ജലജാ ടീച്ചർ , ഹാരിസ് കൊപ്പളം, ഇബ്രാഹിം പേരാൽ, നസീമാ ബാനു എന്നിവർക്ക് വേണ്ടി ഒരു മിനിറ്റ് മൗന പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കമായി. മനാഫ് എൽ. ടി. യുടെ കവിത ചൊല്ലിയതിനു ശേഷം സ്ക്രീനിൽ തെളിയുന്ന കുടുംബ ഫോട്ടോയോടെ മാഹിൻ മാസ്റ്റർ ഹാജർ വിളിച്ചപ്പോൾ ഓരോരുത്തരും എഴുന്നേറ്റ് നിന്ന് പ്രസൻസ് പറഞ്ഞു വൈകിയെത്തിയവരെ ശാസിച്ചതും പഴയകാല പത്താം ക്ലാസ് ജീവിതം ഒരിക്കൽ കൂടി ഓർമിപ്പിച്ചു. പഴയകാല റിസീവർ ബുക്സ്റ്റാളും ,കരിമ്പിൻ ജൂസ് ലൈവും, ഗൃഹാതുരത്തം തുളുമ്പുന്ന പഴയ കാല മിഠായികളും ,വിഭവസമൃതമായ ഭക്ഷണവും ഒരുക്കിയിരുന്നു.

    2016ൽ കാസറഗോഡ് ദേരാ സിറ്റിയിൽ ആൺകുട്ടികളുടെ കൂട്ടായ്മ ഒരുക്കിയിരുന്നു മാഹിൻ മാസ്റ്ററെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാ പരിപാടികളും, കായിക മത്സരങ്ങളും ഒത്തുചേരലിന് വർണ്ണപ്പകിട്ടേകി. പരിപാടിയിൽ മാഹിൻ മാസ്റ്റർ, ഭാസ്ക്കരൻ മാസ്റ്റർ, ഗീത ടീച്ചർ സജീവമായി സമാപനം വരെ പരിപാടി ആസ്വദിക്കാൻ ഉണ്ടായിരുന്നു. ഒത്തുചേരലിന്റെ ഓർമ്മക്കായ് വർണ്ണാഭമായ ഒരു ഗ്രൂപ്പ് ഫോട്ടോ പകർത്താനും സാദിച്ചത് രണ്ടരപ്പതിറ്റാണ്ടിന്റെ ഓർമ്മക്ക് വലിയൊരു മുതൽകൂട്ടായി. പ്രസ്തുത പരിപാടിയിലേക്കുള്ള ആദ്യ ഘടു മാഹിൻ മാസ്റ്റർക്ക് കൈമാറി.  'പിര്സപ്പാട് ഭവൻ ' എന്ന് നാമകരണം ചെയ്ത് സാന്ദ്വനത്തിന്റെ പുതുവെട്ടവുമായ് നൊമ്പരങ്ങൾക്ക് നടുവിൽ ജീവിക്കുന്ന സഹപാടിക്ക് ഒരു വീട് വെച്ച് നൽകാനും തീരുമാനിച്ചു. ഈ കൂട്ടായ്മ സ്കൂളിന്റെ ഹൈടെക് ക്ലാസ്റൂമിന് സാമ്പത്തിക സഹായം നൽകീട്ടുണ്ട്.

ഫോട്ടോ അടിക്കുറിപ്പ് :- 93 - 94 എസ്. എസ്. എൽ. സി. ബാച്ച് പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും 'പിര്സപ്പാട് ' കൂട്ടായ്മയിലൂടെ മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ ഒത്തുചേർന്നപ്പോൾ. വിട പറയുംമ്പോൾ ഇനിയൊരിക്കൽ കൂടി ഒത്തുചേരലിന് അവസരം ഒരുക്കണ മെന്ന വിദ്യാർത്ഥിനികളുടെ അഭ്യർത്ഥനയോടെ വ്യത്യസ്തമായ പരിപാടികളും, മധുരമൂറുന്ന പൂർവ്വകാല സ്മൃതിയും അയവിറക്കി അവർ ഒടുവിൽ വിദ്യാലയത്തിന്റെ പടിയിറങ്ങി.
keyword : gettogether-oldstudent