ജി സി സി കെ എം സി സി പൈക്ക സോണ്‍ വിവാഹധനസഹായം നല്‍കിപൈക്ക, ഫെബ്രുവരി 19,2019 ● കുമ്പളവാർത്ത.കോം : രണ്ടു നിർധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹാവിശ്യങ്ങളിലേക്ക് ജി സി സി കെ എം സി സി പൈക്ക സോണ്‍ സാംബത്തീക സഹായം നല്‍കി. പൈക്കയിലും പരിസര പ്രദേശങ്ങളിലും നിന്ന് ജി സി സി രാജ്യങ്ങളില്‍ പ്രവാസികളായ കെ എം സി സി പ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ജി സി സി കെ എം സി സി പൈക്ക സോണ്‍.
രണ്ടര വര്‍ഷം മുന്‍പ് രൂപം കൊണ്ട ഈ സംഘടന ജീവകാരുണ്യ മേഖലകളിലും, കലാകായിക, സാംസ്കാരിക മേഖലകളിലും ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് ഇതിനോടകം നാട്ടിലും പുറത്തും നടത്തിയത്. ജി സി സി കെ എം സി സി പൈക്ക സോണിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്‍റ് എം എസ് ഷെരീഫ് പൈക്ക, ജനഃസെക്രട്ടറി റഫീഖ് ബീട്ടിയടുക്ക, ട്രഷറര്‍ നൗഷാദ് കെ ഇ, റിലീഫ് സെല്‍ ചെയര്‍മാന്‍ ബഷീര്‍ മാഷ്, കണ്‍വീനര്‍ ഷെരീഫ് മുല്‍ത്താന്‍,മീഡിയവിംഗ് ചെയര്‍മാന്‍ അംഷീദ് ഹില്‍ട്ടണ്‍, കണ്‍വീനര്‍ റഫീഖ് മലപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.
keyword : gcckmcc-paika-zone-given-Marriage-assistance