ജി സി സി - കെ എം സി സി ചൗക്കി മേഖല ഗ്രാൻറ് മീറ്റ്: മാർച്ച 1 നു ദുബായ് സബീൽ പാർക്കിൽദുബായ്, ഫെബ്രുവരി 23, 2019 ● കുമ്പളവാർത്ത.കോം : ജിസിസി - കെ എം സി സി ചൗക്കി മേഖല ഗ്രാന്റ് മീറ്റ് മാർച് 1 നു ദുബായിലെ സബീൽ പാർക്കിൽ വെച്ച് നടത്താൻ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ആരോഗ്യ , വിദ്യാഭാസ കാരുണ്യ രംഗത്ത് പ്രവർത്തനങ്ങൾ നടത്തി ഏറെ ജനശ്രദ്ധ നേടി മുന്നേറുന്ന ജിസിസി - കെ എം സി സി ചൗക്കി മേഘല കമ്മിറ്റിയുടെ ദുബായിലെ രണ്ടാമത്തെ മീറ്റാണ് ദുബായ് സബീൽ പാർക്കിൽ വെച്ച നടക്കുന്നത്. പരിപാടിയുടെ ലോഗോ പ്രകാശനം ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ കേരള പ്രതിപക്ഷ ഉപനേതാവ് ഡോക്ടർ എം കെ മുനീർ സാഹിബ് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടിക് നൽകി പ്രകാശനം ചെയ്തു. ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ട്രെഷറർ സത്താർ ആലമ്പാടി . ഓർഗനൈസിങ് സെക്രെട്ടറി സിദ്ദിഖ് ചൗക്കി ജിസിസി - കെ എം സി സി ചൗക്കി മേഖല ട്രെഷറർ നസീർ ഐവ, ദുബായ് കെ എം സി സി മൊഗ്രാൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഖലീൽ ചൗക്കി, ശകീൽ എരിയാൽ ലോഗോ പ്രകാശ ചടങ്ങിൽ സംബന്ധിച്ചു.
ജി സി സി - കെ എം സി സി ചൗക്കി മേഖല ഗ്രാൻറ് മീറ്റ് വൻ വിജയമാകുന്നതിനു 15 അംഗ സ്വാഗതസംഗം കമ്മിറ്റി രൂപികരിച്ചു. ചെയർമാൻ മുഹമ്മദ് കുഞ്ഞി മദ്രസവളപ്പിനെയും ജെനെറൽ കൺവീനർ സിദ്ദിഖ് ചൗക്കിയെയും ജോയിന്റ് കൺവീനർമാരായി നസീർ ഐവ ,സലിം കടപ്പുറം , ഹമീദ് റാസൽ ഖൈമ, ഖലീൽ മദ്രസ വളപ്പിൽ , ഖലീൽ ചൗക്കി ,സാബിത് ചൗക്കി ,ജംഷി മൂപ്പാ, ഷുഹൈബ് ഫുജൈറ, തഹ്‌ശി മൂപ്പാ ബഷീർ പള്ളത്തിൽ , ബീരാൻ ഐവ, മജീദ് അർജാൽ, നിസാം ചൗക്കി നെയും ഗവേണിങ് മെബർ ആയി സത്താർ ചൗകിയെയും ഹനീഫ് ഒമാനെയും തെരഞ്ഞെടുത്തു.
ജി സി സി - കെ എം സി സി ചൗക്കി മേഖല ഗ്രാൻറ് മീറ്റ് ന്റെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് ഡോക്ടർ എം കെ മുനീർ സാഹിബ് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടിക്ക് നൽകി പ്രകാശനം ചെയ്തു.
keyword : gcc-kmcc-chowki-zone-grand-meet-on-march-1-at-dubai-sabeel-park