മിയ പദവിൽ എസ് ഡി പി ഐ പ്രവർത്തകന് നേരെ വെടിയുതിർത്തു


മഞ്ചേശ്വരം, ഫെബ്രുവരി 06 ,2019 ● കുമ്പളവർത്ത.കോം : കഞ്ചാവ് മാഫിയക്കെതിരെ പ്രവർത്തിച്ചതിന്റെ വൈരാഗ്യത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ സിദ്ധീഖ് പള്ളത്തടുക്കയെ വെടിവച്ച കൊല്ലൻ ശ്രമം.ഇന്ന് വൈകീട് 6.30 ന് മിയാപദവ് പെട്രോൾ പമ്പിന് സമീപത്തു വച്ചാണ് കഞ്ചാവ് സംഘം വെടിയുയർത്തിയത്. രണ്ട് പ്രാവശ്യം നിറയൊഴിച്ച കഞ്ചാവ് സംഘത്തിന്റെ അക്രമത്തിൽ നിന്നും തലനാരിഴക്കാണ് സിദ്ധീഖ് രക്ഷപെട്ടത്. രണ്ട മാസത്തിന് മുമ്പാണ് എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് നൗഫലിനെ കാറിലെത്തി ബൈക്ക് കുത്തിയിട്ട് അതിന് ശേഷം മാരകമായി ആക്രമിച്ച് പരിക്കേല്പിച്ചത് ഇതേ സംഘമാണ്.

        പോലീസിന്റെ നിസംഗതയാണ് ഈ കഞ്ചാവ് അക്രമി സംഘം ഇത്തരത്തിലേക് വളരാനുള്ള കാരണമെന്ന് പൊതുവെ ജനസംസാരമുണ്ട്. കഞ്ചാവ് സംഘത്തിലെ ഹർഷാദ്, ശാക്കിർ, റഹീം തുടങ്ങി കണ്ടാലറിയുന്ന രണ്ട് പേരും ചേർന്നാണ് വെടി വച്ചതെന്ന് സിദ്ധീഖ് പറഞ്ഞു. കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് നിർത്തിയപ്പോൾ ജീവനും കൊണ്ടോടിയത് കൊണ്ടാണ് മരണത്തിൽ നിന്നും രക്ഷപെട്ടത്. പിന്നീട് ബൈക്ക് നെ കല്ലുകളും മറ്റുമുപയോഗിച്ച് നശിപ്പിക്കുകയും ചെയ്തു. പ്രതികളെ ഉടനെ പിടികൂടണമെന്നും പോലീസ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് അൻസാർ ഹൊസങ്കടി പറഞ്ഞു.
 keyword :fired-againstsdpiactivist-atmiyapadav