ദുബായ് കെ എം സി സി കാസര്‍ക്കോട് മണ്ഡലം കമ്മറ്റി സത്താര്‍ ആലമ്പാടി ട്രഷറര്‍ദുബായ്, ഫെബ്രുവരി 19,2019 ● കുമ്പളവാർത്ത.കോം : സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് ദുബായ് കെ എം സി സി കാസര്‍ക്കോട് മണ്ഡലം കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും പുതിയ ജീവകാരുണ്യ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും ദുബായ് കെ എം സി സി അല്‍ബറഹ ആസ്ഥാനത്ത് ചേര്‍ന്ന ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഒഴിവ് വന്ന ട്രഷറര്‍ സ്ഥാനത്തേക്ക് സത്താര്‍ ആലമ്പാടിയേയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹനീഫ കോട്ടയേയും തെരെഞ്ഞെടുത്തു.
പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഓർഗനസിംഗ് സെക്രട്ടറി സിദ്ധീഖ് ചൗക്കി, മുനീഫ് ബദിയടുക്ക, സുബൈര്‍ അബ്ദുല്ല, അബ്ദുല്ല ബെളിഞ്ച, എം എസ് ഹമീദ്, സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, സി എ ഷാഫി ചെര്‍ക്കള, എന്നിവര്‍ സംസാരിച്ചു. ദുബായ്ട്ര കെ എം സി സി കാസറഗോഡ്ഷ മണ്ഡലം കമ്മിറ്റി ട്രഷറർ സത്താര്‍ ആലംപാടി നന്ദി പറഞ്ഞു.
keyword : dubai-kmcc-kasaragod-mandalam-committee-sathar-alambadi-treasurer