ദുബായ് കെ എം സി സി - കുമ്പള പഞ്ചായത്ത് തല ക്രിക്കറ്റിൽ അമിഗോസ് ഉളുവാർ ജേതാക്കൾദുബായ്, ഫെബ്രുവരി 23,2019 ● കുമ്പളവാർത്ത.കോം : ദുബായ് കെ എം സി സി കുമ്പള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അഡ്വ. മുഹമ്മദ് ബത്തേരി മെമ്മോറിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ അമിഗോസ് ഉളുവാർ ജേതാക്കളായി.
അവസാന പന്ത് വരെ നീണ്ട ആവേശകരമായ ഫൈനൽ മത്സരത്തിൽ അർമാൻസ് കുമ്പളയെ പരാജയപ്പെടുത്തിയാണ് അമിഗോസ് ഉളുവാർ ജേതാക്കളായത്. കുമ്പള പഞ്ചായത്തിലെ നാല് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. സാദിഖ് ഉളുവാർ കളിയിലെ താരവും സവാദ് പി കെ നഗർ ടൂർണമെന്റിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു.
keyword : dubai-kmcc-Amigos-Ullavar-is-the-winner-of-kumbla-panchayat-level-cricket