മദ്യലഹരിയിൽ ഓടിച്ച ഓംനി വാൻ ഇടിച്ച് രണ്ട്കുട്ടികൾക്ക് പരിക്ക് ; ഡ്രൈവർക്കെതിരെ കേസെടുത്തുകുമ്പള, ഫെബ്രുവരി 16 ,2019 ● കുമ്പളവാർത്ത.കോം : ഡ്രൈവർ മദ്യലഹരിയിൽ ഓടിച്ച ഓംനി വാൻ നിയന്ത്രണം കിട്ടാതെ രണ്ട് കുട്ടികളെ ഇടിച്ചിട്ട് റോഡരികിലേക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടത്തടുക്കയിലെ മുഹമ്മദിന്റെ മകൻ രിഹാൻ (12), ഖാലിദിന്റെ മകൻ ഷാഹിർ (14) എന്നിവർക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെ കട്ടത്തടുക്കയിൽ വച്ചാണ് അപകടം. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടം വരുത്തിയതിനും വാൻ ഡ്രൈവർ ഇച്ചിലമ്പാടി കാരിഞ്ചെ ഹളെ മനയിൽ കെ ജെ ജോസിന്റെ മകൻ നിജോ (42) യ്ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
keyword : drunk-and-drive-hit-omnivan-injured-2children-case-against-driver