പെരിയ ഇരട്ടക്കൊലപാതകം; രണ്ട് പേർ പിടിയിൽ; കർണ്ണാടക പോലീസിന്റെ സഹായം തേടി


കാസർകോട്, ഫെബ്രുവരി 18 ,2019 ● കുമ്പളവാർത്ത.കോം : പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് ബൈക്കുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണത്തിന് കർണാടക പോലിസിന്റെ സഹായം തേടിയതായും പോലീസ് വ്യക്തമാക്കി.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് കർണാടക പോലീസുമായി ബന്ധപ്പെട്ടത്. കർണാടക പോലീസ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. അന്വേഷണ സംഘം വിപുലീകരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ കീഴിൽ ആറ് പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ മൂന്ന് ഡി.വൈ.എസ്.പിമാരും മൂന്ന് സി.ഐമാരും ഉൾപ്പെടും. സംഭവത്തിൽ സി.പി.എം പ്രവർത്തകർക്കുള്ള പങ്ക് പരിശോധിച്ച് വരികയാണെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ട കൃപേഷ് ഫെബ്രുവരിയിൽ നൽകിയ പരാതിയിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിരുന്നതായി പോലീസ് വെളിപ്പെടുത്തി.
പെരിയയിൽ അക്രമം പടര്‍ന്ന പെരിയ ബസാറില്‍ സി പി എം പ്രവര്‍ത്തകന് വേട്ടെറ്റു. അരവിന്ദനാണ് (45) വേട്ടെറ്റത്. വെട്ടേറ്റ അരവിന്ദന്‍ രക്തം വാര്‍ന്നെലിച്ച നിലയില്‍ ഓടുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചതായാണ് വിവരം
keyword : double-murder-arrested-two-persons-Karnataka-police-sought-assistance