ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; എം.എസ്‌.സി മൊഗ്രാലിന് ജയം


ഉപ്പള, ഫെബ്രുവരി 25, 2019 ●കുമ്പളവാർത്ത.കോം : കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ നാലാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എം.എസ്.സി മൊഗ്രാലിന് തുടര്‍ച്ചയായ രണ്ടാം ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നാഷനല്‍ കാസറഗോഡിനെയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എം. എസ്. സി മൊഗ്രാല്‍ പരാജയപ്പെടുത്തിയത്. എം.എസ്.സി മൊഗ്രാലിന് വേണ്ടി അസ്ഫര്‍ രണ്ടും റെനീഷ് ഒരു ഗോളും നേടി. നാഷനല്‍ കാസറഗോഡിന് വേണ്ടി ഷഹ്നാസ് ഒരു ഗോള്‍ നേടി. എം.എസ്.സി മൊഗ്രാലിന് ഇരട്ട ഗോള്‍ നേടിയ അസ്ഫറിനെ ഗോള്‍ നേടിയ സിറ്റിസണ്‍ ഉപ്പളയുടെ സാദിക്കിനെ മികച്ച താരമായി തെരഞ്ഞെടുത്തു.
ചാംപ്യന്‍ഷിപ്പിലെ അഞ്ചാം ദിനമായ നാളെ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ളബ്ബ് ബാജിയോ ഫാന്‍സ് ഉദുമയുമായി ഏറ്റുമുട്ടും. മത്സരം വൈകിട്ട് 04:30 ന് ആരംഭിക്കും.
keyword : district-senior-division-league-football-win-msc-morgal