ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; സിറ്റിസണ്‍ ഉപ്പളക്ക് ജയം


ഉപ്പള, ഫെബ്രുവരി 25, 2019 ●കുമ്പളവാർത്ത.കോം : കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ മൂന്നാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ ആഥിതേയരായ സിറ്റിസണ്‍ ഉപ്പളക്ക് ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ മിറാക്കിള്‍ കമ്പാറിനെയാണ് സിറ്റിസണ്‍ ഉപ്പള ഒരു ഗോളിന് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടീമിന്‍റെ വിജയ ഗോള്‍ നേടിയ സിറ്റിസണ്‍ ഉപ്പളയുടെ സാദിക്കിനെ മികച്ച താരമായി തെരഞ്ഞെടുത്തു.
ചാംപ്യന്‍ഷിപ്പിലെ നാലാം ദിനമായ നാളെ നാഷണല്‍ കാസര്‍കോട് മൊഗ്രാല്‍ സ്പോര്‍ട്സ് ക്ളബ്ബുമായി ഏറ്റുമുട്ടും.  മത്സരം വൈകിട്ട് 04:30 ന് ആരംഭിക്കും.


keyword : district-senior-division-football-citizen-uppala-wins