അസുഖത്തെ തുടർന്ന് യുവാവ് മരിച്ചു


കാസറഗോഡ്, ഫെബ്രുവരി 26, 2019 ●കുമ്പളവാർത്ത.കോം : അസുഖത്തെ തുടർന്ന് യുവാവ് മരിച്ചു. ചൂരിയിലെ ഇസ്മാഈലിൻ മകൻ  ഫവാസ് (35) ആണ് മരിച്ചത്. കാസറഗോഡ് ചക്കര ബസാറിൽ പിതാവിനൊപ്പം കച്ചവടം  ചെയ്തു വരികയായിരുന്നു  മുഹമ്മദ് ഫവാസ് .
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസത്തോളമായി ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഖദീജയാണ് മാതാവ്, ഭാര്യ ജസീല. മകന്‍ ഫൈസല്‍.സഹോദരങ്ങള്‍ റിയാസ്, മുംതാസ്.
keyword : died-youngman-in-choori