മുസ്ലിം ലീഗ് നേതാവ് എം എം കെ ഉറുമി നിര്യാതനായിപുത്തിഗെ, ഫെബ്രുവരി 16 ,2019 ● കുമ്പളവാർത്ത.കോം : മുസ്ലിം ലീഗ് നേതാവും ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടും കളത്തൂർ ഖാസി അക്കാഡമി വൈസ് പ്രസിഡണ്ടും കൂടിയായ എം എം കെ ഉറുമി എന്ന എം.മുഹമ്മദ് കുഞ്ഞി ഉറുമി (65) നിര്യാതനായി.

കാസർക്കോട്‌ കെയർവെൽ ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. നാല്‌ പതിറ്റാണ്ട്‌ കാലം ഹരിതരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുംബെയിലെ മുന്നണിപോരാളി ആയിരുന്നു. രാഷ്ട്രീയ രംഗത്തും മതസംഘടന രംഗത്തും സർഗാത്മക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം എം കെ ഉറുമി യുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.


പിതാവ്: കുഞ്ഞിപ്പ എന്ന ഹസൈനാർ, മാതാവ്: ആസിയമ്മ, ഭാര്യ: പട്ള മൂസ ഹാജി ആസിയമ്മ എന്നവരുടെ മകൾ ആയിഷ, സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, ആയിഷ ( പരേത ) ഖദീജ, മക്കൾ: മഷൂദ്, മുഹാദ്, മുഹവ്വിദ് (ഗൾഫ് ) മർസദ്, ജുവൈരിയ, മാഷിത, മാരിയ, ഉമ്മുകുൽസും മരുമക്കൾ: ശമീം, മുഹ്സിൻ, ഇർഷാദ്, ബുഷ്റ, റാഫിദ.


പതിനൊന്നു മണിയോടെ ഉറുമി മുഹിയുദ്ദീൻ പള്ളി പരിസരത്ത് മറവ് ചെയ്യും.
keyword : died-muslim-league-leader-mmkurumi