മകൻ എറിഞ്ഞ കല്ലേറ്റ് അമ്മ മരിച്ചു. സംഭവം മദ്യലഹരിയിൽ അച്ഛൻ അമ്മയെ മർദ്ദിക്കുന്നതിനിടെ


സുള്ള്യ, ഫെബ്രുവരി 20,2019 ● കുമ്പളവാർത്ത.കോം : യുവാവ് സ്വന്തം അമ്മയെ കല്ലെറിഞ്ഞു കൊലപ്പെടുത്തി. സുള്ള്യയിൽ കായിമാന വില്ലേജിൽ അകജലം എന്ന സ്ഥലത്താണ് സംഭവം. ബെല്ലാരെ പോലിസ് ഇതു സംബന്ധിച്ച് കേസ് റജിസ്റ്റർ ചെയ്തു. സ്ഥലത്തെ ജനതാ കോളനിയിലെ നാവുരയുടെ ഭാര്യ ചീൻ കുരു (55) ആണ് മകൻ ഗോപാലൻ (33) കല്ല് എറിഞ്ഞതിനെത്തുടർന്ന് തലക്ക് പരുക്കേറ്റ് മരിച്ചത്.
മൂന്ന് ദിവസം മുമ്പ് മദ്യപിച്ചെത്തിയ നാവുര ഭാര്യയെ മർദ്ദിച്ചു. നാവൂരയും ഭാര്യയും വഴക്ക് കൂടി ബഹളം വെക്കുന്നത് പതിവാണത്രെ. ഈ സമയത്ത് മകൻ ഗോപാല തന്റെ കൈയ്യിലുണ്ടായിരുന്ന അടക്ക ഇടിക്കാൻ ഉപയോഗിക്കുന്ന പാറക്കല്ല് ഇവരുടെ നേരെ എടുത്തെറിഞ്ഞു. കല്ല് അമ്മയുടെ വയറ്റിൽ പതിക്കുകയും ആന്തരാവയവങ്ങൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റ ചീൻ കു ചൊവ്വാഴ്ച രാത്രിയോടെ മരണമടയുകയായിരുന്നു. യുവാവും മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു.
keyword : died-mother-thrown-stone-by-her-son