പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചുതാമരശ്ശേരി, ഫെബ്രുവരി 13 ,2019 ● കുമ്പളവാർത്ത.കോം : ലൈറ്റര്‍ കത്തിച്ചു കളിക്കുന്നതിനിടെ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. തച്ചംപൊയില്‍ ഒതയോത്തെ സയ്യിദ് മഅ്ഷൂഖ്- ബുഷ്‌റ ദമ്പതികളുടെ മകളും പൂനൂര്‍ ഇഷാഅത്ത് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ആമിന ഷഹറിയ (ഏഴ്) ആണ് മരിച്ചത്. ജനുവരി 30ന് ലൈറ്റർ കൊണ്ട് കളിക്കുന്നതിനിടെയായിരുന്നു കുട്ടിക്ക് പൊള്ളലേറ്റത്. കുട്ടിയുടെ പിതാവ് മഅ്ഷൂഖ് ഗള്‍ഫിലാണ്.

മാതാവ് വീട്ടിലില്ലാത്ത സമയത്തായിരുന്നു അപകടം. സമീപത്തുള്ള ബന്ധു ഏറെ സമയം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ ദേഹത്ത് തീപടര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയത്. 70 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വി തച്ചംപൊയില്‍ ഒതയോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കാസര്‍കോട് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ പേരക്കുട്ടിയാണ് മരിച്ച ആമിന. ഖദീജ മനൂഹ, ഫാത്വിമ മസായ, മുഹമ്മദ് മസാന്‍, ഹാജിറ ഇസ്മ എന്നിവര്‍ സഹോദരങ്ങളാണ്.
keyword : died-girl-undertreatment