മംഗളൂരുവിലെ വ്യവസായിയും കവിയും എഴുത്തുകാരനുമായ അബ്ദുൽ റഹീം ടി, കെ നിര്യാതനായിമംഗളുരു, ഫെബ്രുവരി 15 ,2019 ● കുമ്പളവാർത്ത.കോം : മംഗളൂരുവിലെ വ്യവസായിയും കവിയും എഴുത്തുകാരനുമായ അബ്ദുൽ റഹീം ടി, കെ നിര്യാതനായി. ബ്യാരി സാഹിത്യ പരിഷത്തിന്റെ സ്ഥാപക പ്രസിഡന്റാണ്. ബ്യാരി ഭാഷയുടെ ഉന്നമനത്തിന് പ്രവർത്തിച്ച പ്രമുഖ വ്യക്തിയായ റഹീം. ബ്യാരിയിൽ നിരവധി കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ് ലോ യുടെ അൽകെമി എന്ന നോവൽ കന്നടയിലേക്ക് തർജമ ചെയ്തു. 2011 , 2013 വർഷങ്ങളിൽ ഉഡുപ്പിയിലും ബണ്ട്വാളിലും ബ്യാരി സമ്മേളനങ്ങൾ നടത്തുകയും ബ്യാരി ഭാഷയുടെ ഉന്നമനത്തിന് മികച്ച കൂട്ടായ്മ ഉണ്ടാക്കന്നതിലും നേതൃപരമായ പങ്കുവഹിച്ച വ്യക്തിയാണ്.

മംഗളൂരുവിൽ ജോക്കട്ടെയാണ് ജന്മസ്ഥലം. നഗരത്തിൽ തന്നെ താമസിച്ചു വരികയായിരുന്ന റഹീം കുറച്ച് കാലമായി അസുഖത്തെത്തുടർന്ന് കിടപ്പിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചയോടെ സ്വവസതിയിലായിരുന്നു അന്ത്യം. മംഗളൂരുവിൽ ടീകേ കോർപറേറ്റ് കൺസപ്റ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്നതിനിടെയാണ് അറുപത്തിയഞ്ചുകാരനായ ഇദ്ദേഹം അസുഖ ബാധിതനായത്.
keyword : died-abdulraheemtk-poet-writer-businessman-atbanglur