എം എം കെ ഉറുമിയുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായത് മുംബെ മലയാളി സമൂഹത്തിന്‍റെ തണല്‍വൃക്ഷം- കെ എം സി സി
ദുബായ്, ഫെബ്രുവരി 16 ,2019 ● കുമ്പളവാർത്ത.കോം : നാലു പതിറ്റാണ്ട് കാലം ഹരിത പ്രസ്ഥാനത്തിന്‍റെ മുംബെയിലെ മുന്നണിപ്പോരാളിയും,മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും മത -രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന എം എം കെ ഉറുമി സാഹിബിന്‍റെ വിയോഗം മലയാളി സമൂഹത്തിനും മുസ്ലിം ലീഗിനും തീരാനഷ്ടമാണെന്നും മുംബെ മലയാളികള്‍ക്ക് ലഭിച്ചിരുന്ന തണലും സുരക്ഷിതത്വവുമാണ് നഷ്ടമായതെന്നും ദുബായ് കെ എം സി സി കാസറകോട് ജില്ലാകമ്മിറ്റി ജില്ലാ പ്രസിഡന്‍റ് അബ്ദുല്ല ആറങ്ങാടി, ജനഃസെക്രട്ടറി സലാം കന്യാപാടി,ട്രഷറര്‍ ടി ആര്‍ ഹനീഫ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവര്‍ അഭിപ്രായപ്പെട്ടു.മുബൈ കെ എം സി സി മുംബൈ -കേരള മുസ്ലിം ജമാഅത്ത് , മറ്റു നിരവധി ദീനീസ്ഥാപനങ്ങളുടെ , തലപ്പത്തിരുന്ന് രാഷ്ട്രീയരംഗത്തും മത രംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച എം എം കെ നര്‍മ്മംകൊണ്ട് സദസ്സിനെ കയ്യിലെടുക്കുന്ന പ്രഭാഷകനും നല്ല ഒരു ഗായകനും അതോടൊപ്പം ബിസിനസുകാരനുമൊക്കെയായ ഒരു നേതാവ് ആയിരുന്നു. മുംബൈയില്‍ കെ എം സി സിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ആഹോരാത്രം പരിശ്രമിച്ച നേതാവ്,മലയാളി സമൂഹത്തിന്‍റെ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിച്ചുനല്‍കാന്‍ ഓടിനടന്ന വ്യക്തിത്വം ഇങ്ങനെ ഒട്ടനവധി മേഖലയില്‍ അദ്ദേഹം കരുത്തുറ്റ സാന്നിധ്യമായിരുന്നു.എന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ എം എം കെ ഉറുമിയുടെ നിര്യാണത്തിൽ ദുബായ് കെ എം സി സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഉറുമി,ജനറൽ സെക്രട്ടറി ഡോക്ടർ ഇസ്മായിൽ ട്രഷറർ ഇബ്രാഹിം ബേരികെ എന്നിവർ അനുശോചിച്ചു സാമൂഹിക മത രാഷ്ട്രീയ രംഗത് തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ച എം എം കെ ഉറുമി സാഹിബിന്റെ ദേഹ വിയോഗം നാടിനും പ്രസ്ഥാനത്തിനും തീരാ നഷ്ടമാണെന്നും അഭിപ്രായപ്പെട്ടു.
keyword : death-of-mmkurumi-lost-shade-tree-mumbai-malayali-society