ന്യൂഡല്‍ഹി, ഫെബ്രുവരി 07 ,2019 ● കുമ്പളവർത്ത.കോം : പൊതുതിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സീറ്റ് ധാരണയിലേക്ക് നീങ്ങുന്നു. സീറ്റുകള്‍ പങ്കിടുന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. സിറ്റിങ് സീറ്റുകളില്‍ സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. നിലവില്‍ ബംഗാളില്‍ കോണ്‍ഗ്രസിന് നാലും സിപിഎമ്മിനും രണ്ടും സീറ്റുകളാണുള്ളത്.
വെള്ളിയാഴ്ച ചേരുന്ന സിപിഎം പിബി യോഗത്തിലാകും ഇത് സംബന്ധിച്ച് അന്തിമ ധാരണയുണ്ടാകുക. ഒന്നിച്ച് നില്ക്കുന്ന കാര്യത്തില്‍ നേതൃതലത്തില്‍ ധാരണയായിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കണ്ട് സംസാരിച്ചതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലും വച്ച് ഇരുവരും കണ്ട് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
keyword :congressinwestbengal-cpmseatagreement
2:22