മറുനാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് അഭിനന്ദനം


സൗദി, ഫെബ്രുവരി 03 ,2019 ● കുമ്പളവർത്ത.കോം : വിദേശ രാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനത്തെ ഐ.എം.സി.സി ജി.സി.സി ആലംപാടി ശാഖ കമ്മിറ്റി അഭിനന്ദിച്ചു.ജനങ്ങൾക് നൽകിയ വാഗ്ദാഞങ്ങൾ ഒന്നൊന്നായി നിറവേറ്റി ക്കൊണ്ട് മുന്നേറുന്ന ജനപക്ഷ സർക്കാരിന്റെ പ്രവാസികളോടുള്ള സമീപനം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതാണ് ഈ തീരുമാനമെന്നും വിദേശത്തുള്ള മുഴുവൻ പ്രവാസികൾക്കും ആശ്വാസം നൽകുന്നതു കൂടിയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ എന്നും ഐ.എം.സി.സി ജി.സി.സി ആലംപാടിശാഖ കമ്മിറ്റി അഭിപ്രായപ്പെട്ടു.
keyword : congratulation-announcing-freereturnofthecountry-deathinmigration-deadbodyofexpatriates-