കെ.എസ്.ഇ.ബി ജീവനക്കാർ പപ്പായ മരം വെട്ടി നശിപ്പിച്ചതായി പരാതി


കുമ്പള, ഫെബ്രുവരി 20,2019 ● കുമ്പളവാർത്ത.കോം : വൈദ്യുത ലൈനിൽ തട്ടിനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിനീക്കുന്നതിനിടയിൽ കായ്ച്ചു നിൽക്കുന്ന പപ്പായ മരങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാർ വെട്ടി നിരത്തിയതായി പരാതി. കുമ്പള പാലത്തിന് സമീപം ദേശീയ പാതയോരത്താണ് മരങ്ങൾ വെട്ടി നിരത്തിയത്. വൈദ്യുതി ലൈനിലേക്ക് തട്ടാൻ ഒരു നിലക്കും സാധ്യത യില്ലാത്ത മരങ്ങൾ നശിപ്പിച്ചത് ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ലെന്ന് നാട്ടുകാർ പറയുന്നു. നിരവധി പപ്പായകൾ ഇവിടെ ചിതറിക്കിടക്കുന്നു.


keyword : complaint-against-kseb-employees-for-distroy-the-pappaya-tree