സ്കൂളിനെതിരെ വർഗ്ഗീയചുവയോടെ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ്; പ്രിൻസിപ്പാളിന്റെ പരാതിയിൽ ഉളിയത്തടുക്കയിലെ യുവാവിനെതിരെ കേസ്


കാസറഗോഡ്, ഫെബ്രുവരി 06 ,2019 ● കുമ്പളവർത്ത.കോം : നഗരത്തിലെ ഗേൾസ്‌ സ്കൂളിനെതിരെ വർഗീയ ചുവയോടെയുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായുള്ള പരാതിയിൽ കാസറഗോഡ് ഉളിയത്തഡുക്കയിലെ യുവാവിനെതിരെ പോലീസ് കേസെടുത്തു. ഉളിയത്തഡുക്കയിലെ നൗഫലിനെതിരെയാണ് 153 എ വകുപ്പ് പ്രകാരം കാസറഗോഡ് ടൗൺ പോലീസ് കേസെടുത്തത്. സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളെ മോശമായി ചിത്രീകരിക്കുന്നതും വർഗീയ ചുവയോടെയുള്ളതുമായ വീഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി കാസറഗോഡ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് പ്രിൻസിപ്പൾ മിനി ജോൺ നൽകിയ പരാതിയിലാണ് കേസ്. സ്കൂളിലെനെതിരായ വീഡിയോ ക്ലിപ്പ് കുറച്ച് ദിവസമായി വ്യാപകമായി പ്രചരിച്ചു വന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
keyword :communelthink-videopost-socialmedia-againstschool-principalscomplint-filedcase-againstuliyathadukkayoungman