ചിപ്പാർ ഹിന്ദു എ. യു.പി സ്കൂൾ നൂറാം വാർഷികാഘോഷ സമാപനം 23 ന് തുടങ്ങുംകുമ്പള, ഫെബ്രുവരി 21,2019 ● കുമ്പളവാർത്ത.കോം : ചിപ്പാർ ഹിന്ദു എ. യു.പി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന വിവിധങ്ങളായ പരിപാടിയുടെ സമാപനം ഫെബ്രുവരി 23, 24 തീയ്യതികളിൽ വിപുലമായി ആചരിക്കുമെന്ന് ബന്ധപെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1916 ൽ എൽ.പി സ്കൂളായി തുടക്കം കുറിച്ച വിദ്യാലയത്തിന് 1918 ലാണ് അംഗീകാരം ലഭിക്കുന്നത്. തുടർന്ന് 1938 ൽ യു.പിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ട പ്രസ്തുത സ്കൂൾ ഒരു നൂറ്റാണ്ടിന്റെ നിറവിലാണ്. ഈ വിദ്യാലയത്തിൽ നിന്നും പഠനം നടത്തി പുറത്തിറങ്ങിയ ഒട്ടനവധി പേർ സമൂഹത്തിന്റെ ഉന്നത സ്ഥാനത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.സമാപനത്തോട് അനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കും. സാംസ്കാരിക സംഗമം, മതസൗഹാർദ്ധ സംഗമം, കന്നടനാടകോത്സവം, പൂർവ്വ വിദ്യാർത്ഥി സംഗമം തുടങ്ങിയ പരിപാടികൾ നടക്കും. 23 ന് രാവിലെ 10 ന് സ്കൂൾ മാനേജർ ഗംഗാധര ബല്ലാൾ പതാക ഉയർത്തും. കർണാടക മന്ത്രി യു. ടി ഖാദർ വാർഷികാേഘോഷ സമാപനം ഉദ്ഘാടനം ചെയ്യും. മതസൗഹാർദ്ധ സംഗമത്തിൽ ഗുരു ദേവാനന്ദ സ്വാമിജി, ഫാ. വിക്ടർ ഡിസോസ, സിറാജുദ്ധീൻ ഫൈസി ചേരാൽ സംബന്ധിക്കും. രണ്ട് ദിവസങ്ങളിലായി പി.കരുണാകരൻ എം.പി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ് ,പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ഷെട്ടി, ഡി.ഇ.ഒ നന്ദികേഷൻ, കർണാടക സാഹിത്യ പരിഷത്ത് പ്രസിഡന്റ് എസ്. യു ഭട്ട്, ഡോ. രാമ, രത്നാകരൻ തുടങ്ങിയ രാഷ്ട്രീയ - സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.വാർത്താ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ദാസപ്പ, സീതാരാമബല്ലാൾ, പി. ടി. എ പ്രസിഡന്റ് കലീൽ നീരനകട്ട, ശങ്കർ ഷെട്ടി, കലീൽ ചിപ്പാർ സംബന്ധിച്ചു.
keyword : chippar-hindu-aup-school-100th-anniversary-closing-will-begin-23