15 കാരിയെ പീഡിപ്പിച്ച കേസില്‍ ഷഫീഖ് അൽ ഖാസിമിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു


തിരുവനന്തപുരം, ഫെബ്രുവരി 12 ,2019 ● കുമ്പളവാർത്ത.കോം : പതിനഞ്ചുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ വിവാദത്തിലായ തിരുവനന്തപുരം നെടുമങ്ങാട് ഇമാമിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാമും മതപ്രഭാഷകനുമായ ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് പോക്‌സോ ചുമത്തിയത്. ഓൾ ഇമാം കൗൺസിൽ സംസ്ഥാന സമിത അംഗവുമാണ് ഇദ്ദേഹം. പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇമാമിനെതിരെ കേസെടുത്തത്. പീഡന ആരോപണത്തെ തുടര്‍ന്ന്‌ ഇയാളെ പളളി ഇമാം സ്ഥാനത്ത് നിന്ന് മാറ്റി.

സ്‌കൂളില്‍ നിന്നും മടങ്ങിവരുന്ന 15കാരിയായ കുട്ടിയെ ഇന്നോവ കാറില്‍ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രദേശത്തെ തൊഴിലുറപ്പ് സ്ത്രീകള്‍ ഇമാമിനെയും കുട്ടിയെയും വണ്ടിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തൊഴിലാളികളെ കണ്ടയുടന്‍ കുട്ടി രക്ഷിക്കണമെന്ന് പറഞ്ഞ് കരയുകയായിരുന്നു.

തൊളിക്കോട് ജുമാ മസ്ജിദിലെ ഇമാം ആയിരുന്ന ഷഫീഖ് അല്‍ ഖാസിമിയെ സംഭവത്തെ തുടര്‍ന്ന് പളളിക്കമ്മിറ്റി പുറത്താക്കിയിരുന്നു. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റ് ബാദുഷാ നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. ഇമാംസ് കൗണ്‍സില്‍ നിന്നും ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
keyword : casetakenbypoxo-shafeequealkasimi-caseofrape-15yearsoldgirl