മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന് സമഗ്ര വികസനത്തിനുള്ള ബജറ്റ്മൊഗ്രാൽ, ഫെബ്രുവരി 05 ,2019 ● കുമ്പളവർത്ത.കോം : പുത്തൂർ ഗ്രാമ പഞ്ചായത്ത് 2019 - 2020 ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈ .. പ്രസിഡണ്ട് അഡ്വ ഷെമീറ ഫൈസൽ അവതരിപ്പിച്ചു. വികസനത്തിനും ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ശുചിത്വ സേവന മേഖലക്ക് പുതിയ ബജറ്റ് ഉണർവ്വ് നൽകും. കാർഷിക മേഖലക്ക് നല്ലൊരു ഫണ്ടാണ് മാറ്റി വെച്ചിട്ടുള്ളത്. ആരോഗ്യ രംഗത്ത് വൻ മുന്നേറ്റമാണ് മൊഗ്രാൽ പുത്തൂർ കൈവരിച്ചത്. ഭിന്നശേഷിക്കാർക്ക് ജീവിത മാർഗ്ഗവും പരിശീലനം ഏർപ്പെടുത്താനുള്ള നിർദ്ധേശവും ബജറ്റിലുണ്ട്. പ്രഭാത ഭക്ഷണം. ക്ഷയ രോഗികൾക്കുള്ള കിറ്റ് തുടങ്ങിയവ മൊഗ്രാൽ പുത്തൂരിന്റെ സംഭാവനയാണ്. എല്ലാ മേഖലക്കും മികച്ച പരിഗണനയാണ് ബജറ്റിൽ നൽകിയിട്ടുള്ളത്. 16 കോടി 66 ലക്ഷം വരവും 16 കോടി 26 ലക്ഷം രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. 40 ലക്ഷം രൂപ മിച്ചം കണക്കാക്കുന്ന ബജറ്റിൽ ഉൽപാദന മേഖലക്ക് 30 ലക്ഷവും സേവന മേഖലക്ക് 96 ലക്ഷവുമാണ് നീക്കിവെച്ചത്.പാശ്ചാത്ത മേഖലക്ക് 1 കോടി 28 ലക്ഷം രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസിഡണ്ട് എ.എ ജലീൽ .സെക്രട്ടറി ഷീജ.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹമീദ് ബള്ളൂർ.മുജീബ് കമ്പാർ.ഫൗസിയ മുഹമ്മദ്.മുൻ പ്രസിഡണ്ടുമാരായ എസ്.പി. സലാഹുദ്ദീൻ. നജ്മ ?കാദർ.അംഗങ്ങളായ എസ്.എച്ച്. ഹമീദ്. സുഹ്റ കരീം .സുമയ്യ നിസാർ. സൗജാന റാഫി അശോകൻ.ആനന്ദ. പ്രമീള.ജയന്തി.ലീല. നിർവ്വഹണ ഉദ്യോഗസ്ഥരായ നരസിംഹ ചൗഹലു, യശോദ, ബബിത.ബി. അഷ്റഫ് .പവിത്രൻ. മാഹിൻ കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു.
keyword :budgetforcomprehensivedevelopment-mogralputhurpanchayath