ബൈക്ക് തടഞ്ഞു നിർത്തി ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. യുവാവ് ആശുപത്രിയിൽകുമ്പള: ബൈക്ക് തടഞ്ഞു നിർത്തി യുവാവിന്റെ തലയ്ക്ക് ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. മുണ്ട്യത്തടുക്കയിലെ അബ്ദുൽ റഹിമാനാ(36) ണ് പരിക്കേറ്റത്. ഇയാളെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ മദ്രസയിൽ കുട്ടിയെ കൊണ്ടാക്കി മടങ്ങുന്നതിനിടെ കാറിൽ വരികയായിരുന്ന ബണ്പത്തടുക്കയിലെ ജാഫർ തങ്ങൾ ആണ് ബൈക്ക് തടഞ്ഞ് ഇരുമ്പു കൊണ്ട് തലക്കടിച്ചതെന്ന് അബ്ദുൽ റഹിമാൻ പറയുന്നു.
നാലു മാസം മുമ്പ് യുവാവ് സഞ്ചരിച്ച കാർ ഇയാളുടെ കാറുമായി ഇടിച്ചതിനെത്തുടർന്ന് തർക്കമുണ്ടായത്രെ. എന്നാൽ അത് പരിഹരിക്കപ്പെട്ടില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് സൂചന.
keyword : bike-stopped-and-hit-with-an-iron-pole-young-man-in-hospital