ബൈക്ക് മോഷണം പോയി ; ബൈക്ക് നിർത്തി മോട്ടോർ ഷെഡ്ഡിലേക്ക് പോയ തക്കത്തിന് ബൈക്കുമായി കടന്നു കളയുകയായിരുന്നു


ആരിക്കാടി, ഫെബ്രുവരി 15 ,2019 ●കുമ്പളവാർത്ത.കോം : ബൈക്ക് നിർത്തി കരാറുകാരൻ മോട്ടോർ ഷെഡ്ഢിൽ കയറിയ തക്കത്തിന് നിർത്തിയിട്ട ബൈക്കമായി മോഷ്ടാവ് കടന്നു കളഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കെ.എൽ 14 ജി 2148 നമ്പർ പൾസർ ബൈക്കാണ് കളവ് പോയത്. കുമ്പള കുണ്ടൻ കേരടുക്കയിലെ അബ്ദുല്ലക്കുഞ്ഞി വെള്ളിയാഴ്ച രാവിലെ ആരിക്കാടിയിലെ പണി സൈറ്റിന് മുന്നിൽ റോഡരികിൽ ബൈക്ക് നിർത്തി പമ്പ് ഓൺ ചെയ്യുന്നതിനായി മോട്ടോർ ഷെഡ്ഢിൽ കയറി, ധൃതിയിൽ ബൈക്കിൽ നിന്നും താക്കോൽ എടുക്കാൻ മറന്നിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോഴാണ് ബൈക്ക് മോഷ്ടിച്ചു കൊണ്ട് പോയ കാര്യം അറിയുന്നത്, ആരിക്കാടി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. അബ്ദുല്ല ഇത് സംബന്ധിച്ച് കുമ്പള പോലീസിൽ പരാതി നൽകി.
keyword : bike-robbery