ബേഡഡുക്ക, ഫെബ്രുവരി 11 ,2019 ● കുമ്പളവാർത്ത.കോം : ബേഡഡുക്ക സാമൂഹികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. ജില്ലയിലെ കിഴക്കന്‍ മലയോരമേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ഏക ആശ്രമായിരുന്നു ബേഡഡുക്ക സാമൂഹികാരോഗ്യം. മലയോര ജനതയുടെ ദീര്‍ഘനാളത്തെ സ്വപ്നമാണ് മന്ത്രിയുടെ പ്രഖ്യാപനത്തോടെ പൂവണിഞ്ഞത്. ഇനി ഇവിടെ കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാകും. 5 ഡോക്ടർമാരെയും 5 നഴ്സുമാരെയും പുതിയതായി ബേഡഡുക്കയിൽ നിയമിച്ചിട്ടുണ്ട്.
[50 ബെഡുകളുള്ള ആശുപത്രിയാക്കി ബേഡഡുക്ക താലൂക്ക് ആശുപത്രിയെ മാറ്റും.
ബേഡഡുക്ക ആശുപത്രിയെ വികസിപ്പിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഒരു കോടി രൂപ ആശുപത്രിക്കായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.കുഞ്ഞിരാമന് എംഎല്‍എ അധ്യക്ഷതവഹിച്ചു. ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍, ദേലമ്പാടി, കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.രാമചന്ദ്രന്,വി.ജെ ലിസി, ഖാലിദ് ബെള്ളിപ്പാടി, മുസ്തഫ ഹാജി, അനസൂയ റൈ, എം.ലത, ഫാത്തിമത്ത് സുഹറ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗോപിനാഥന്, ജില്ലാ പഞ്ചായത്ത് അംഗം എം.നാരായണന്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ശ്രീധര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.കെ ഗോപാലന്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.ധന്യ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എച്ച്.ശങ്കരന്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം എം.ബാലന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.പി ദിനേശ്കുമാര്‍, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.രാമന് സ്വാതി വാമന്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ എം.അനന്തന്, സി.കുഞ്ഞിക്കൃഷ്ണന് മാടക്കല്ല്,കെ.കുഞ്ഞിരാമന്, കെ.ടി പുരുഷോത്തമന്, ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ദാമോദരന്‍,ബേഡഡുക്ക വനിത സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ ഗൗരി, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ഇ.രാഘവന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പി.രാഘവന് എന്നിവര്‍ പങ്കെടുത്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന് സ്വാഗതവും ബേഡഡുക്ക താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ രേഖ നന്ദിയും പറഞ്ഞു.
keyword :bedadukkacommunityhealthcenter-nowthalukhospital-MinisterKKShailajaannounced