ബന്തിയോട് ആയുധങ്ങളുമായി കാറിലെത്തിയ സംഘം നിറയൊഴിച്ചും വാൾ വീശിയും ഭീതി പരത്തി


കുമ്പള, ഫെബ്രുവരി 22,2019 ● കുമ്പളവാർത്ത.കോം : ബന്തിയോട് ആയുധങ്ങളുമായി കാറിലെത്തിയ സംഘം നിറയൊഴിച്ചും വാൾ വീശിയും ഭീതി പരത്തി. അടുക്ക വീരനഗറിൽ വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. സംഘം സ്ഥലത്തുണ്ടായിരുന്ന ആളുകളെ വാൾ വീശി ഭീഷണിപ്പെടുത്തിയതിന് ശേഷം ആകാശത്തേക്ക് നിറയൊഴിച്ചതായി സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനോട് നാട്ടുകാർ വിശദീകരിച്ചു. എന്നാൽ പൊലീസിന് ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടുകാർ പരാതി നൽകാത്തതിനാൽ പൊലീസ് കേസ് ചാർജ്ജ് ചെയ്തിട്ടില്ല.
keyword : bandiyod-weapons-gang-shoot