ബച്ചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ; വിജയാഹ്ളാദ പരിപാടി സംഘടിപ്പിച്ചുഉപ്പള, ഫെബ്രുവരി 10 ,2019 ● കുമ്പളവാർത്ത.കോം : "ബഛാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ'', സമര സമാപനവും വിജയാഹ്ലാദ പരിപാടികളും, ഗാനമേളയുടെയും കുട്ടികളുടെ നൃത്തച്ചുവടുകളുടെയും നാടൻ പാട്ടിന്റെയും പൊതു സമ്മേളനത്തിന്റേയും അകമ്പടിയോടെ ഉപ്പള ടൗണിൽ സമാപിച്ചു.

"ബഛാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ'', സത്യാഗ്രഹ സമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മത-രാഷ്ട്രീയ - സാമൂഹ്യ - വിദ്യാഭ്യാസ - സാംസ്കാരിക - സന്നദ്ധ സംഘടനകളും വ്യാപാരികളും സമാപന പൊതുയോഗത്തിൽ സംബന്ധിച്ചു. സമരവുമായി സഹകരിച്ച ഗാന്ധിയൻ ഗുരുവപ്പയെയും, സിനിമാ നടനും മഞ്ചേശ്വരം സി .ഐ.യുമായ സിബി തോമസിനേയും മാധ്യമ പ്രവർത്തകൻ അബ്ദുൽ ലത്തീഫിനേയും സമരത്തിന്റെ മുഖ്യ സംഘാടകരേയും സമാപന സമ്മേളനത്തിൽ വെച്ച് ആദരിച്ചു.
ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ HRPM മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് രാഘവ ചേരാൽ സ്വാഗതം പറഞ്ഞു. സമര സമിതി ചെയർമാൻ കെ.എഫ്.ഇഖ്ബാൽ അധ്യക്ഷനായിരുന്നു. HRPM സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ മേഘലകളിലെ നിരവധി നേതാക്കൾ ആശംസകൾ നേർന്ന് സംസാരിച്ചു. പരിപാടിക്ക് ഹമീദ് കോസ്‌മോസ് നന്ദി പറഞ്ഞു.
keyword :bachaouppalarailwaystation-organizedwinneroftheevent