മസ്കത്ത് കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അസീം ഷേക്കിന് സ്വീകരണം നൽകി


മസ്കത്ത്, ഫെബ്രുവരി 10 ,2019 ●കുമ്പളവാർത്ത.കോം : മസ്കറ്റിൽ സന്ദർശനത്തിനെത്തിയ കേരള തെഹ്രീകെ ഉർദു സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ഉർദു അക്കാദമി മെംബറും മുസ്ലിം യൂത്തുലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവുമായ അസീം ഷെയ്ക്കിന് (മണിമുണ്ഡ) മസ്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.റൂവി റെക്സ് റോഡ് ചാർമിനാർ റെസ്റ്റോറന്റിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ അബൂ ബദ്രിയ നഗർ അധ്യക്ഷത വഹിച്ചു, ശംസു സുക്കാണി ഉദ്ഘാടനം ചെയ്തു, ഇബ്ബൂ ഹാജി പെരിയപ്പാടി, അബ്ബാസ് ബദ്രിയ നഗർ, ഹനീഫ് കൈകമ്പ, സിദ്ദീക്ക് കമാൽ.അൻഫാൽ ഉപ്പളഗേറ്റ്, തൗസീഫ് ഉപ്പള, തൗഫീഖ് ഉപ്പള എന്നിവർ പ്രസംഗിച്ചു.
keyword :aseemsheikhwasgivenareception-maskathkmccmanjeshwarammandalamcommity