കാസറഗോഡും കർണ്ണാടകയിലുമായി നിരവധി മോഷണം നടത്തിയ രണ്ടംഗം സംഘം മംഗളൂരുവിൽ പിടിയിൽ


മംഗളുരു, ഫെബ്രുവരി 22,2019 ● കുമ്പളവാർത്ത.കോം : കാസറഗോഡും ദക്ഷിണ കന്നടയിലുമായി നിരവധി പിടിച്ചുപറി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടംഗ സംഘത്തെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് പിടികൂടി. മൂഡുബിദ്രയിൽ നിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന സംഘത്തെ രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ ബൈക്ക് തടഞ്ഞ് പിടികൂടുകയായിരുന്നു. കണ്ണൂർ വില്ലേജിലെ കുൻ ണ്ടല ഗുഡ്ഢെ റെയിൽവേ ട്രാക്കിന് സമീപത്തെ ബഷീറിന്റെ മകൻ നൂമാൻ (23), തംജീദിന്റ മകൻ ഷംസീർ (21) എന്നിവരാണ് അറസ്റ്റിലായത്. തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും മറ്റും.
സ്ത്രീകളുടെ മാലപൊട്ടിച്ചോടുന്നതാണ് ഇവരുടെ പ്രധാന മോഷന്ന രീതി. കാസറഗോഡ് ജില്ലയിലെ ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലും കർണ്ണാടകയിലെ മൂഡു ബി ദ്രെയിലും ഇവർ സമാന രീതിയിലുള്ള മോഷണം നടത്തിയിരുന്നു. ഫെബ്രുവരി 17 ന് ആദൂരിലെ കുണ്ടാറിൽ റോഡരികിലൂടെ നടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും തട്ടിപ്പറിച്ചതും മൂഡു ബിദ്രയിലെ അനുപമയുടെ കഴുത്തിൽ നിന്നും തട്ടിപ്പറിച്ചതുമായി രണ്ടു മാലകളും ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തു. രണ്ടു മെബൈൽ ഫോണുകളും ഹോണ്ട ഡ്യു യോ ബൈക്കും പിടിച്ചെടുത്തു. ഇത് കൂടാതെ മംഗളൂരുവിലും ബേർക്കയിലും മാല പൊട്ടിച്ചതിന് നൂഹ് മാനെതിരെ നിലവിൽ കേസുകൾ ഉണ്ട്.
keyword : arrested-two-people-in-manglur-for-plenty-of-theft-in-kasaragod-and-karnnataka