മംഗളൂരു വിമാനത്താവളത്തിൽ സ്വർണ്ണം കടത്തിയതിന് പിടിയിലായത് കുമ്പള ഷിറിയ സ്വദേശി


കുമ്പള: മംഗളൂരു വിമാനത്താവളത്തിൽ സ്വർണക്കടത്തിന് പിടിയിലായത് കുമ്പള ഷിറിയ സ്വദേശി . കളിപ്പാട്ടങ്ങളുടെ മോട്ടോറിനകത്ത് 31.98 ലക്ഷത്തിന്റെ തങ്കത്തകിടുമായി എത്തിയ  ഷിറിയ  മദീന മൻസിലിൽ മഹ്മൂദിനെയാണ് കസ്റ്റംസ് അധികൃതർ അറസ്റ്റുചെയ്തത്. ഇയാളിൽനിന്ന് 31.98 ലക്ഷം രൂപ വിലമതിക്കുന്ന 925.54 ഗ്രാം തങ്കത്തകിട് പിടിച്ചെടുത്തു. മെർക്കുറിപൂശിയ തങ്കത്തകിടുകൾ കളിപ്പാട്ടക്കാറിനുള്ളിൽ ഒളിപ്പിച്ചുവെച്ച് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. ദുബായിൽനിന്ന് തിങ്കളാഴ്ച സ്പൈസ് ജെറ്റ് വിമാനത്തിലാണ് മഹ്മൂദ് മംഗളൂരുവിൽ എത്തിയത്.
keyword : arrested-kumbla-shiriya-native-for-attempting-to-smuggle-gold-at-mangalore-airport