ദേശവിരുദ്ധ പോസ്റ്റർ; മലപ്പുറത്ത് രണ്ട് വിദ്യാർഥികൾ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽമലപ്പുറം, ഫെബ്രുവരി 22, 2019 ●കുമ്പളവാർത്ത.കോം : ദേശദ്രോഹ പരാമർശങ്ങളടങ്ങിയ പോസ്റ്റർ പതിച്ചതിന് രണ്ട് കോളേജ് വിദ്യാർഥികളെ മലപ്പുറത്ത് പോലീസ് അറസ്റ്റ് ചെയ്തു . കേളേജ് കാമ്പസിൽ നിയമ വിരുദ്ധ പോസ്റ്റർ പതിച്ചെന്ന പ്രിൻസിപ്പാളിന്റെ പരാതിയിലാണ് അറസ്റ്റ്. കാശ്മീരിനും മണിപ്പൂരിനും സ്വാതന്ത്രം അനുവദിക്കുക എന്ന പോസ്റ്റാണത്രെ പതിച്ചത്.
ബുധനാഴ്ച പോസ്റ്റർ ശ്രദ്ധയിൽ പെട്ട പ്രിൻസിപ്പൽ പോലീസിന് പരാതി നൽകുകയായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ കോളേജ് ക്യാമ്പസിൽ പോസ്റ്റർ പതിപ്പിച്ച് പ്രചാരണം നടത്തിയതിന് രാജ്യജ്രോഹ കുറ്റം ചുമത്തിയാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. 124 എ വകുപ്പാണ് വിദ്യാർഥികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു പ്രചാരണം. അതേസമയം കശ്മീരിലെ സംഘപരിവാർ ഭീകരതയ്ക്കെതിരെയായിരുന്നു തങ്ങളുടെ പ്രചാരണമെന്ന് അറസ്റ്റിലായ വിദ്യാർഥികൾ പറഞ്ഞു.

keyword : anti-national-poster-arrested-two-students-for-treason-at-malappuram