മണ്ഡ്യയിൽ വാഹനാപകടം; രണ്ട് മംഗളൂരു സ്വദേശികൾ മരിച്ചു


മംഗളുരു, ഫെബ്രുവരി 19, 2019 ● കുമ്പളവാർത്ത.കോം : മംഗളുരു ബംഗളൂരു ദേശീയ പാതയിൽ മാണ്ഡ്യക്കടുത്തുണ്ടായ വാഹനപകടത്തിൽ മംഗളൂരു സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരണാന്ത്യം. മംഗളുരുവിൽ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച രാവിലെ ബെലൂർ ക്രോസിലാണ് അപകടം. അഡയാർ കണ്ണൂരിലെ കുണ്ടാല ബദ്റുദ്ദീന്റെ മകൻ ഇംതിയാസ് (20), കണ്ണൂരിലെ അബ്ദുല്ല ഗനി യുടെ മകൻ മുഹമ്മദ് ഷാനവാസ് (19) എന്നിവരാണ് മരിച്ചത്.
അഡയാർ കണ്ണൂർ സ്വദേശികളായ മുസമ്മിൽ, സഫ്വാൻ, മുഷ്താഖ് എന്നിവരെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളൂരു അഡ്യരിൽ നിന്നും നാലു ദിവസത്തെ വിനോദയാത്രക്ക് പോയ പന്ത്രണ്ടംഗ സംഘമാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ച ഇന്നോവ നിയന്ത്രണം വിട്ട് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിയുകയായിരുന്നു. ഇടിയിൽ സുശീലാമ്മയ്ക്ക് ഗുരുതര പരുക്കുണ്ട്.നിയന്ത്രണം വിട്ട കാർ റോഡരികിലെ പെട്ടിക്കടയിലിടിച്ച ശേഷം വഴിയാത്രക്കാരിയെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. മംഗളൂരു നഗരത്തിൽ മിട്ടായിക്കട നടത്തിവരികയായിരുന്നു ഇംതിയാസ്. ഷാനവാസ് മംഗളുരുവിലെ സ്വകാര്യ കോളേജി രണ്ടാം വർഷ പി.യു.സി, വിദ്യാർഥിയാണ്.
keyword : accident-in-mandya-died-two-mangalore-natives