അബുദാബി കാസ്രോട്ടാർ സോക്കർ ഫെസ്റ്റ് 2019 സീസൺ 4 ലോഗോ പ്രകാശനം ചെയ്തു


അബുദാബി, ഫെബ്രുവരി 27, 2019 ●കുമ്പളവാർത്ത.കോം : അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മദിനത്ത് സായിദ് സമ്മിറ്റ് ഇന്റർനാഷണൽ  സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഏപ്രിൽ അഞ്ചിന് നടക്കുന്ന  സേഫ് ലൈൻ പ്രെസെന്റ്സ് എ. എം ഗ്രൂപ്പ് ട്രോഫിക്ക് വേണ്ടിയുള്ള നാലാമത് അബുദാബി കാസ്രോട്ടാർ സോക്കർ ഫെസ്റ്റ് 2019 ആൻഡ് കാസ്രോട്ടാർ ഫാമിലി മീറ്റിനുള്ള  ലോഗോ കുവൈറ്റ് കാസറഗോഡ് പ്രവാസി അസോസിയേഷൻ ചെയർമാൻ അബൂബക്കർ അംഗഡിമുഗർ അബുദാബി കാസ്രോട്ടാർ ചെയർമാനും സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ  അബൂബക്കർ കുറ്റിക്കോലിന്    നൽകി പ്രകാശനം  ചെയ്തു .      അബു ദാബി കാസ്രോട്ടാർ കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദ് ആലംപാടി , ചെപ്പു ശരീഫ് , താജുദീൻ ആദൂർ  , സവാദ് ബന്തിയോട് , അഷ്‌റഫ് ബദിയടുക്ക , സെഡ് എ മൊഗ്രാൽ , ഖയ്യും കാസറഗോഡ് , തസ്‌ലി ആരിക്കാടി , സിദ്ദിഖ് പള്ളം , സാബിർ ജർമൻ , ഹബീബ് ആരിക്കാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
keyword : abudhabi-kasrottar-soccar-fest-2019-season-4-logo-realeased