വൈവിധ്യമാർന്ന പരിപാടികളോടെ ഭാഷാദിനാചരണം നടത്തി വാഫി വിദ്യാർത്ഥികൾ


കാസർക്കോട്, ഫെബ്രുവരി 24, 2019 ●കുമ്പളവാർത്ത.കോം : കൊക്കച്ചാൽ, ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ ബോധമുളവാക്കുക എന്ന ലക്ഷ്യത്തോടെയാണ്  കൊക്കച്ചാൽ വാഫി കോളേജ്  വിദ്യാർത്ഥികൾ  ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആഘോഷിച്ചത്. കോളേജിലെ വിദ്യാർത്ഥി സംഘടന എം .റ്റി.എസ്.എ യും മലയാള ഭാഷ ക്ലബും സംയുക്തമായി സംഘടപ്പിച്ച പരിപ്പാടിയിൽ ഉസ്താദ് ഖാലിദ് ബാഖവി,ലത്തീഫ് വാഫി തുടങ്ങയവർ നേത്യത്തം നൽകി.ര1999 നവംബർ 17നാണ് യുനെസ്ക്കോ ലോക മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്,ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അനീസ് മത്തിപറബ് പറഞ്ഞു. മാതൃഭാഷ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷാ പഠനത്തിലൂടെ മാത്രമേ സംസ്‌കാരത്തെ ഉള്‍ക്കൊള്ളാനും ചിന്തകളെ വികസിപ്പിക്കാനും സാധിക്കുകയുള്ളുവെന്ന് അദ്യാപക കൂട്ടായ്മഅഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന ചടങ്ങിൽ  സൽമാൻ വാഫി,ബഷീർ വാഫി,മുനീർ  വാഫി,റൗഫ് വാഫി,അർഷദ് വാഫി,ജുനൈദ് വാഫി,മദനി ഉസ്താദ്  എന്നിവര്‍ സംസാരിച്ചു.ആദ്യം നാം തിരിച്ചറിയുന്നതും സംസാരിക്കുന്നതും മാതാവിന്റെ മാതൃഭാഷയാണ്. ഇതിലൂടെയാണ് ലോകത്തെ കാണുന്നതെന്നും സംസ്‌കാരത്തെ  തിരിച്ചറിയുന്നതെന്ന് ജംഷീർ മാസ്റ്റർപറഞ്ഞു.  എം .റ്റി.എസ്.എ സെക്രട്ടറി ഫസൽ വയനാട് മാതൃഭാഷാദിന സന്ദേശം നല്‍കി.
keyword : Vafi-students-conducted-the-language-day-observation-with-varied-programs