ഇതര മതത്തിൽ പെട്ട വിദ്യാർഥിനിയോടെപ്പം മൂന്ന് സഹപാഠികൾ ഹോട്ടലിൽ ഹുക്ക വലിക്കാനെത്തി; സദാചാര ഗുണ്ടകൾ ഇടപെടാനൊരുങ്ങുന്നതിനിടെ പോലീസെത്തി വിദ്യാർഥികളെ തിരിച്ചയച്ചു


ഉള്ളാൾ, ഫെബ്രുവരി 10 ,2019 ● കുമ്പളവാർത്ത.കോം : വിദ്യാർഥിനിയും ഇതര മതത്തിൽ പെട്ട മൂന്ന് സഹപാഠികളുമൊത്ത് ഹുക്കവലിക്കാനായി ഹോട്ടലിലെത്തിയതിനെത്തുടർന്ന് ഹോട്ടലിന് മുന്നിൽ സദാചാര ആൾക്കൂട്ടം. തക്ക സമയത്ത് പോലീസ് ഇടപെട്ടതിനെത്തുടർന്ന് അനിഷ്ട സംഭവങ്ങൾ ഒഴിവായി. ശനിയാഴ്ച വൈകുന്നേരം ഉള്ളാൾ മദനി നഗറിലാണ് സംഭവം. സസ്യയോടെ സമീപത്തെ ഇഞ്ചിനീയറിംഗ് കോളേജിലെ മൂന്ന് വിദ്യാർഥികളും അതേ കോളേജിലെ ഇതര മതത്തിൽ പെട്ട വിദ്യാർഥിനിയുമടങ്ങുന്ന നാലംഗ സംഘം ഹോട്ടലിൽ ഹുക്ക വലിക്കാനായി എത്തിയത്. വിവരമറിഞ്ഞ തീഡ്ര വലതു നിലപാടുള്ള സംഘടനയുടെ പ്രവർത്തകർ ഹോട്ടലിന് മുന്നിൽ കൂട്ടമായെത്തി. എന്നാൽ പോലീസ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തുകയും വിദ്യാർഥി സംഘത്തെ തിരിച്ചയക്കുകയും ചെയ്തു.

ഇവിടെ ഇതിന് മുമ്പും പല പ്രാവശ്യം ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. ഭക്ഷണം കഴിക്കാനും മറ്റും എത്തുന്ന വിദ്യാർഥികളെ ചോദ്യം ചെയ്യുന്നതും സദാചാര ഗണ്ടകൾ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് വിദ്യാർഥികൾ ശക്തിപ്പെടുന്നു. ചില തത്പര -കക്ഷികൾ വർഗ്ഗിയ മുതലെടുപ്പിനും ശ്രമിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
അതിനിടെ സംഭവം നടന്ന ഹോട്ടലിൽ ഹുക്ക വലിക്കാനുള്ള സൗകര്യം നിർത്തലാക്കണമെന്ന് പോലീസ് നേരത്തെ നിർദ്ദേശിച്ചിരുന്നെങ്കിലും ഹോട്ടലധികൃതർ നടപ്പിലാക്കിയില്ലെന്ന് പോലീസ് പറഞ്ഞു. ഹുക്ക വലി ഉടൻ നിർത്തലാക്കാൻ പോലീസ് കർശന നിർദ്ദേശം നൽകി.
keyword :Threeofmyclassmatescametothehotelatthehookah-withanotherreligionstudent
1:49 PM